• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മീൻ കഴിക്കരുതെന്ന് നിർദേശം... ഉഗ്ര വിഷാംശം.... പക്ഷാഘാതത്തിന് വരെ കാരണമാകും, സയനൈഡിനേക്കാള്‍ വീര്യം

  • By Desk

ടോക്യോ: മത്സ്യം കഴിക്കരുതെന്ന് അധികൃതരുടെ ജാഗ്രത നിർദേശം. ജപ്പാനിലാണ് നിർദേശം വന്നിരിക്കുന്നത്. ജപ്പാന്‍കാരുടെ പ്രിയ മത്സ്യമായ ഫുഗുവിന്റെ വിഷാംശമുള്ള കഷണങ്ങള്‍ വിപണിയിലെത്തിയതോടെയാണ് മത്സ്യം കഴിക്കരുതെന്ന നിർദേശവുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്.

പഫര്‍ ഫിഷെന്നും ബ്ലോ ഫിഷെന്നും അറിയപ്പെടുന്ന ഫുഗുവിന്റെ കരള്‍,കുടല്‍, അണ്ഡാശയം, തൊലി എന്നിവയില്‍ ഉഗ്രവിഷമുള്ള ടെട്രോഡോക്‌സിന്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് വിൽപ്പനയ്ക്ക് വച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് മത്സ്യം വാങ്ങരുതെന്ന നിർദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. ഗമഗോരി പട്ടണത്തിലെ സൂപ്പര്‍മാര്‍ക്കറ്റാണ് അബദ്ധവശാല്‍ കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്കറ്റ് മീന്‍ വില്‍പനയ്ക്ക വെച്ചത്.

ഉഗ്ര വിഷം

ഉഗ്ര വിഷം

നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷമായതിനാല്‍ പക്ഷാഘാതം വന്ന് ഉടന്‍ മരണം സംഭവിക്കും. യനൈഡിനേക്കാള്‍ വീര്യമുളള വിഷമാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇതിന് ഇതുവരെ മറുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നതാണ് പ്രശ്നം ഗൗരവമാകുന്നത്.

അഞ്ച് പാക്കറ്റ് മീൻ

അഞ്ച് പാക്കറ്റ് മീൻ

ഗമഗോരി പട്ടണത്തിലെ സൂപ്പര്‍മാര്‍ക്കറ്റാണ് അബദ്ധവശാല്‍ കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്കറ്റ് മീന്‍ വില്‍പനയ്ക്ക് വയ്ക്കുകയായിരുന്നു. മൂന്നെണ്ണം കണ്ടെത്തിയെങ്കിലും രണ്ടെണ്ണം ഇനിയും വീണ്ടെടുക്കാനുണ്ട്. ഇതിനെ തുടർന്നാണ് അധികൃതർ ജാഗ്രത നിർദേശം നൽകിയത്.

പ്രത്യേക ലൈസൻസ് വേണം

പ്രത്യേക ലൈസൻസ് വേണം

പ്രത്യേക ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഫുഗു മീന്‍ മുറിക്കാനും പാകം ചെയ്യാനും ജപ്പാനില്‍ അനുമതിയുള്ളൂ. കര്‍ശനനിയമങ്ങളുണ്ടായിട്ടും തെറ്റായ പാചക രീതിയിലൂടെ നിരവധി പേരാണ് പ്രതിവര്‍ഷം ഫുഗുമീനില്‍ നിന്ന് വിഷബാധയേറ്റ് മരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. എങ്കിലും ജപ്പാൻ കാരുടെ ഇഷ്ട മത്സ്യമാണ് ഫുഗു.

ലൈസൻസ് കിട്ടാൻ വളരെ ബുദ്ധിമുട്ട്

ലൈസൻസ് കിട്ടാൻ വളരെ ബുദ്ധിമുട്ട്

3 കൊല്ലത്തിനു മുകളിൽ പരിശീലനം, എഴുത്തു പരീക്ഷ , പ്രാക്റ്റിക്കൽ എന്നിവ കഴിഞ്ഞ ശേഷമേ ലൈസൻസ്‌ കിട്ടുകയുള്ളു. പ്രാക്റ്റിക്കൽ പരീക്ഷ വളരെ രസകരമാണ്. സ്വന്തം കൈ കൊണ്ടു മീൻ വൃത്തിയാക്കി, ആ മീൻ കൊണ്ടു ഭക്ഷണം ഉണ്ടാക്കി അതു കഴിച്ച്‌ കാണിക്കണം. പാചകം ചെയ്യുന്നയാള്‍ ജീവനോടെയുണ്ടെങ്കില്‍ ലൈസന്‍സ് കിട്ടും.

മരിച്ചത് 23 പേർ

മരിച്ചത് 23 പേർ

2000-2012 ഇനിടയ്ക്ക്‌ ഗവർണ്ൺമന്റ്‌ കണക്കനുസരിച്ച്‌ 23 പേർ ഫുഗു കഴിച്ച്‌ മരണപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഹോട്ടലിൽ അല്ലാതെ സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ ശ്രമിച്ചതിനിടയിൽ ആണു.100 ഡോളറിനു മുകളിൽ ആണു ഇവ കൊണ്ടുള്ള ഭക്ഷണത്തിന്റെ വില.

വിഷവാഹകർ ബാക്ടീരിയ

വിഷവാഹകർ ബാക്ടീരിയ

ഇവയുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയ ആണ് വിഷവാഹകർ. അതിനാൽ തന്നെ ആന്തരികാവയവങ്ങൾ , കണ്ണ് എന്നിവയിൽ ആണ് വിഷമുള്ളത്. വളരെ ശ്രദ്ധിച്ച്‌ ആന്തരികാവയവങ്ങൾ നീക്കി , അവ സംസ്കരിക്കാൻ കൊണ്ടു പോകാൻ സ്റ്റീൽ പെട്ടിയിൽ പൂട്ടി വെച്ച ശേഷം ആണ് ഭക്ഷണം പാകം ചെയ്യുക.

പാകം ചെയ്യാൻ അസാധാരണ കഴിവ് വേണം

പാകം ചെയ്യാൻ അസാധാരണ കഴിവ് വേണം

ഈ മത്സ്യം കൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന് രുചി കിട്ടണമെങ്കില്‍ ഈ വിഷത്തിന്റെ ചെറിയൊരു അംശം വേണമെന്നതാണ് അതി രസകരമായ മറ്റൊരു കാര്യം. അതായത് വിഷം കൂടുതലായി കഴിക്കുന്നവര്‍ മരിക്കാതെയും വിഷം മുഴുവനായി കളഞ്ഞ് രുചികുറയ്ക്കാതെയും ഈ മത്സ്യം പാചകം ചെയ്യണമെങ്കില്‍ അസാധാരണ കഴിവ് തന്നെ വേണം എന്നര്‍ത്ഥം.

മുപ്പതോളം മനുഷ്യരെ ഒറ്റയടിക്ക് കൊല്ലും

മുപ്പതോളം മനുഷ്യരെ ഒറ്റയടിക്ക് കൊല്ലും

സയനേഡിനെക്കാള്‍ 1200 ഇരട്ടി മാരകമായ വിഷമാണ് ഈ മീനിന്റെ ശരീരത്തിലുള്ളത്. 30 ഓളം മനുഷ്യരെ ഒറ്റയടിക്ക് കൊല്ലാന്‍ ഈ വിരുതന് സാധിക്കും.

English summary
A Japanese city has broadcast emergency warnings to prevent people consuming blowfish, after potentially deadly portions were mistakenly sold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more