കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ഉള്ളിയുടെ കണ്ണീരും ജപ്പാന്‍ കണ്ടു, ഇനി 'കണ്ണീര്‍ ഫ്രീ ഉള്ളി' !

  • By Meera Balan
Google Oneindia Malayalam News

ടോക്കിയോ: കണ്ടുപിടിത്തങ്ങളുടെ രാജാക്കന്‍മാരണല്ലോ ജാപ്പനീസുകാര്‍. സ്ത്രീകളെ ഏറെ കരയിപ്പിച്ച ഒരു പ്രശ്‌നത്തിനുള്ള പരിഹാരം ജാപ്പനീസുകാര്‍ കണ്ടെത്തി. എത്ര കരയാത്ത സ്ത്രീയെയും കരയിപ്പിയ്ക്കാന്‍ കഴിവുള്ളതാണല്ലോ ഉള്ളി. എന്നാല്‍ കരയിപ്പിയ്ക്കാത്ത ഉള്ളി കണ്ടെത്തിയിരിയ്ക്കുകയാണ് ജപ്പാനിലെ ഹൗസ് ഫുഡ്‌സ് ഗ്രൂപ്പ്.

ഉള്ളി മുറിയ്ക്കുന്നതിനായി കത്തിയെടുത്താല്‍ മതി പലരുടേയും കണ്ണിലൂടെ വെള്ളം ചാടാന്‍ തുടങ്ങും. ഈ കരച്ചില്‍ ഒന്ന് അവസാനിച്ചിട്ട് ഉള്ളി അരിയാമെന്ന് വച്ചാലോ കണ്ണ് കലങ്ങി ഒരു പരുവമാകും. പ്രത്യേകിച്ചും അടുക്കളയിലേയ്ക്ക് പ്രവേശിയ്ക്കുന്ന ന്യൂജെന്‍സിന് ഉള്ള ഒരു എട്ടിന്റെ പണി തന്നെയാണ് ഉള്ളി അരിയല്‍.

Onion

ഉള്ളി അരിയുമ്പോള്‍ കരയുന്നതിന്റെ കാരണം അതില്‍ അടങ്ങിയിരിയ്ക്കുന്ന എന്‍സൈമുകള്‍(രാസാഗ്നി) കാരണമാണ് . എന്നാല്‍ ഈ രാസാഗ്നികളുടെ അളവ് കുറച്ച് കൊണ്ടാണ് കണ്ണീരില്ലാത്ത ഉള്ളി വികസിപ്പിച്ചെടുത്തതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു .

ഹൗസ് ഫുഡ്‌സ് ഗ്രൂപ്പിലെ ഗവേഷകരാണ് കണ്ണീര്‍ രഹിത ഉള്ളിയുടെ കണ്ടെത്തിലിന് പിന്നില്‍ . എന്നാല്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പ്പാദിപ്പിയ്ക്കുമോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല . മുന്‍പ് ന്യൂസിലന്‍ഡിലും ഇത്തരത്തില്‍ ഉള്ളി വികസിപ്പിച്ചെടുത്തിരുന്നു .

English summary
Japanese company 'makes tear-free onions'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X