കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനിൽ ഭൂചലന- സുനാമി മുന്നറിയിപ്പ്: ഇരച്ചെത്തുക 30 മീറ്റർ വരെ വലിപ്പമുള്ള കൂറ്റൻ തിരകൾ!!

Google Oneindia Malayalam News

ടോക്യോ: കൊറോണ വൈറസ് ഭീതിക്കിടെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. രാജ്യത്ത് ശക്തമായ ഭൂചലനത്തിനും 30 മീറ്റർ വരെയുള്ള സുനാമിത്തിരകൾക്കും സാധ്യതയുണ്ടെന്നാണ് ജപ്പാൻ സർക്കാരിന്റെ പാനൽ നൽകിയിട്ടുള്ള മുന്നറിയിപ്പ്. വടക്കൻ ജപ്പാനിലെ ഹക്കായിഡോ, വടക്ക് കിഴക്ക് ജപ്പാനിലെ ഇവേറ്റിലും 30 മീറ്റർവരെയുള്ള സുനാമിത്തിരകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമേ റിക്ടർ സ്കെയിലിൽ 9 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ പസഫിക് തീരത്താണ് ഭൂചലനത്തിന് സാധ്യതയുള്ളത്.

സൂക്ഷിക്കുക.. കൊറോണയേക്കാള്‍ വലിയം ദുരന്തം വരാനിരിക്കുന്നു: മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റ്സൂക്ഷിക്കുക.. കൊറോണയേക്കാള്‍ വലിയം ദുരന്തം വരാനിരിക്കുന്നു: മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റ്

 ശക്തമായ ഭൂചലനവും സുനാമിയും

ശക്തമായ ഭൂചലനവും സുനാമിയും


ജപ്പാന്റെ വടക്ക് ദിശയിൽ ജപ്പാൻ ട്രഞ്ചിനും കുറിൽ ട്രഞ്ചിനും ചുറ്റുമായി തീവ്രതയേറിയ ഭൂചലനമുണ്ടാകുമെന്നാണ് ഒരു സംഘം വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ശക്തമായ ഭൂചലനോ സുനാമിയോ ഉണ്ടാകുന്നതിന്റെ പ്രതിരോധിക്കാൻ നിലവിലെ അടിസ്ഥാന സൌകര്യങ്ങൾ കൊണ്ട് സാധിക്കില്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് ജനങ്ങളെ കൂട്ടമായി ഒഴിപ്പിക്കുക എന്ന മാർഗ്ഗം മാത്രമേ ഉള്ളൂവെന്നാണ് സീസ്മോളജിസ്റ്റും ടോക്യോ പ്രൊഫസറുമായ കെഞ്ജി സതാകെ പറയുന്നത്. എന്നാൽ ഇത്തരത്തിലൊരു ഭൂചലനം 6000 വർഷങ്ങൾക്ക് മുമ്പ് നടന്നിട്ടുണ്ട് എന്നതിനാൽ എല്ലായ്പ്പോഴും ഇവിടെ തന്നെ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചേക്കാമെന്നില്ല എന്നും പാനലിന്റെ തലവൻ കൂടിയായ സതാകെ ചൂണ്ടിക്കാണിക്കുന്നു.

 150000 പേരുടെ ജീവനെടുത്തു

150000 പേരുടെ ജീവനെടുത്തു

നേരത്തെ 2011ൽ ജപ്പാനിലുണ്ടായ സുനാമയിൽപ്പെട്ട് 15,000 ഓളം പേരാണ് മരിച്ചത്. ജപ്പാൻ ട്രെഞ്ചിനടുത്ത പ്രദേശത്തുള്ളവരാണ് ഏറെയും മരിച്ചത്. എന്നാൽ ഇത്തവണ സാൻറിക്കു, ഹിഡാക്ക എന്നിവയ്ക്ക് ചുറ്റുമായാണ് ഭൂചലനമുണ്ടാകുകയെന്നാണ് സർക്കാർ പാനലിന്റെ പ്രവചനം. റിക്ടർ സ്കെയിലിൽ തീവ്രത ഒമ്പത് രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിൽ 2011ലും താണ്ഡവമാടിയത്. ഇതോടെ ഫുകുഷിമയിലെ മൂന്ന് ആണവ റിയാക്ടറുകളാണ് ഉരുകാൻ തുടങ്ങിയത്. ഇതോടെ റേഡിയോ ആക്ടീവ് വസ്തുക്കൾ പുറത്തേക്ക് പോകുന്നതിനുള്ള ശ്രമങ്ങളാണ് ടെക്പോ അന്ന് സ്വീകരിച്ചത്. ജപ്പാന്റെ കിഴക്കൻ തീരത്തായിരുന്നു ഭൂചലനം ഉണ്ടായത്.

 ഫുകുഷിമ ആണവ പ്ലാന്റിന് ഭീഷണി?

ഫുകുഷിമ ആണവ പ്ലാന്റിന് ഭീഷണി?


2011ലെ സുനാമിയിൽ കേടുപാടുകൾ സംഭവിച്ച ഫുകുഷിമ ആണപ്ലാന്റിനും ഭീഷണിയുണ്ടെന്നാണ് ടോക്യോ ഇലക്ട്രിക് പവർ കമ്പനിയുടെ വിലയിരുത്തൽ. ഇതോടെ ടെപ്കോ ഫുകുഷിമ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ സുനാമി നാശം വിതച്ച ആണവ നിലയം വർഷങ്ങൾ കൊണ്ടാണ് മറ്റൊരു ദുരന്തത്തെ നേരിടാനുള്ള പ്രതിരോധം കെട്ടിപ്പടുക്കുന്നത്. 11 ഉയരമുള്ള കടൽഭിത്തി 20 മീറ്റർ വരെയുള്ള സുനാമിത്തിരകളെ അതിജീവിക്കുമെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അതേസമയം റിക്ടർ സ്കെയിലിൽ 9 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനത്തെത്തുടർന്ന് തീവ്രതയേറിയ തിരകൾ കരയിലേക്ക് ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെപ്കോ സുനാമി പ്രതിരോധത്തിനുള്ള നടപടികളാണ് പഠിച്ച് വരുന്നത്.

 നാശനഷ്ടങ്ങൾ എങ്ങനെ..

നാശനഷ്ടങ്ങൾ എങ്ങനെ..

ശക്തമായ ഒരു ഭൂചലനം കൂടി ജപ്പാൻ തീരത്ത് ഉടലെടുക്കുന്നതോടെ ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ കണക്കാക്കുന്നതിനായി ക്യാബിനറ്റ് ഓഫീസ് ചൊവ്വാഴ്ച ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. കഴിഞ്ഞ 600 വർഷത്തെ സുനാമി നിക്ഷേപങ്ങളെ അടിസ്ഥാനമാക്കി ഹൊക്കൈഡോ, ഓമോറി, ഇവേറ്റ്, മിയാഗ്, ഫുകുഷിമ, ഇബാരാകി, ചിബ എന്നിങ്ങനെ ഏഴ് പ്രിഫക്ചറുകൾക്ക് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ കണക്കാക്കുകാണ് പുതിയ സർക്കാർ പാനൽ ചെയ്യുന്നത്.

30 മീറ്റർ വരെ വലിപ്പമുള്ള തിരകൾ

30 മീറ്റർ വരെ വലിപ്പമുള്ള തിരകൾ


സർക്കാർ പാനലിന്റെ കണക്കൂകൂട്ടലിന്റെ അടിസ്ഥാനത്തിൽ ഇവേറ്റ് പ്രിഫക്ചറിലെ മിയാകോയിൽ 29.7 മീറ്റർ വരെ വലിപ്പമുള്ള സുനാമിത്തിരകൾക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എറിമോയിലെ ഹൊക്കൈഡോ ടൌണിൽ 27. 9 മീറ്റർ വരെ വലിച്ചമുള്ള സുനാമിത്തിരകളാണ് ഉണ്ടാകുക. മിയാഗി, ഫുകുഷിമ പ്രിഫക്ചറുകളിൽ അഞ്ച് മുതൽ 20 മീറ്റർ വരെ വലിപ്പമുള്ള സുനാമിത്തിരകളാണ് ഉണ്ടാകുകയെന്നാണ് പ്രവചനം. ജപ്പാൻ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഓറോമി പ്രിഫക്ചറുകളുടെ ചില ഭാഗങ്ങളിലും സുനാമിത്തിരകളെത്തും.

English summary
Japanese government panel gave Tsunami- massive earthquake warning in Northern Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X