ടെന്‍ഷന്‍ കൂടുതലാണോ? സ്ത്രീകള്‍ ഈ ഹോട്ടല്‍ മുറിയിലേക്ക് വരൂ...
ടോക്കിയോ: നിങ്ങള്‍ ഒരു സ്ത്രീയാണോ. നിങ്ങള്‍ക്ക് ടെന്‍ഷന്‍ കൂടുതലാണോ. ആരും കാണാതെ വിഷമങ്ങളെല്ലാം കരഞ്ഞുതീര്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ വരൂ. ജപ്പാനിലെ ടോക്കിയോവിലുള്ള ഈ ഹോട്ടല്‍ മുറിയിലേക്ക് വരൂ. ആരും അറിയാതെ കരയൂ. അതും വളരെ ആരോഗ്യകരമായി കരയൂ. എന്നിട്ട് മനപ്രയാസങ്ങളെല്ലാം അകറ്റി ചിരിച്ചുകൊണ്ട് തിരിച്ചുപോകൂ.
ടോക്കിയോവിലെ ദി മിറ്റ്‌സുയി ഗാര്‍ഡന്‍ യോറ്റ്‌സുയ എന്ന ഹോട്ടലാണ് തങ്ങളുടെ കസ്റ്റമേഴ്‌സിന് ഈ രസകരമായ ഓഫര്‍ നല്‍കുന്നത്. നിങ്ങളെ കരയാന്‍ സഹായിക്കുന്ന സിനിമകളും കണ്ണ് ചീത്തയാകാതിരിക്കാനുള്ള മാസ്‌കുകളും കണ്ണീരൊപ്പാന്‍ ആഡംബര ടിഷ്യൂ പേപ്പറുകളും ഹോട്ടലില്‍ കിട്ടും. വളരെ സ്വകാര്യമായി മനസ്സ് തുറന്ന് കരയാനുള്ള സൗകര്യമാണ് തങ്ങള്‍ ചെയ്തു തരുന്നതെന്നാണ് ഹോട്ടല്‍ അധികൃതരുടെ അവകാശ വാദം.

മെട്രോ യു കെയാണ് ഈ വ്യത്യസ്തമായ ഹോട്ടലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഫോറസ്റ്റ് ഗംപ്, ടെയ്ല്‍ ഓഫ് മേരി ആന്‍ഡ് 3 പപ്പീസ് തുടങ്ങിയവയാണ് ഇവിടെ കാണാവുന്ന സനിമകള്‍. 2004 ലെ ഭൂകമ്പം അതിജീവിച്ച ഒരു നായയുടെയും മക്കളുടെയും സംഭവ കഥയാണ് ഈ സിനിമ പറയുന്നത്.
വായിച്ചുകൊണ്ട് കരയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങളുമുണ്ട്. മേക്കപ്പിട്ട് കരയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മേക്കപ്പ് അഴിച്ചുമാറ്റാനുള്ള സൗകര്യങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്. 83 യു എസ് ഡോളര്‍ അഥവാ 5300 ലധികം രൂപയാണ് ഹോട്ടലില്‍ ഒരു രാത്രി കരയാനുള്ള വാടക.












Click it and Unblock the Notifications