ജോലിയ്ക്ക് പോകാന്‍ മടി; അവധി കിട്ടാന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ!! ഒടുവില്‍ അറസ്റ്റും
ഒരു ദിവസത്തെ അവധി ലഭിയ്ക്കുന്നതിന് വേണ്ടിയായിരുന്നു മസാരു മീയൂറയുടെ സാഹസം
ടോക്യോ: ജോലിയ്ക്ക് പോകാനുള്ള മടി കാരണം സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച 54 കാരന് അറസ്റ്റില്‍. ഒരു ദിവസത്തെ അവധി ലഭിയ്ക്കുന്നതിന് വേണ്ടിയായിരുന്നു മസാരു മീയൂറയുടെ സാഹസം. നഗോയ മുനിസിപ്പലിലെ സബ് സ്റ്റേഷനിലെ ശുചിമുറയില്‍ വച്ചായിരുന്നു ഇയാള്‍ സ്വത്തം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ 7.20ഓടെയായിരുന്നു സംഭവം.
സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിയ മസാരു അജ്ഞാതന്‍ തന്നെ പിന്നില്‍ നിന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു എന്നാരോപിച്ച് പരാതിയും നല്കി. എന്നാല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയ ശേഷം ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്. ഒരു ദിവസത്തെ അവധി ലഭിയ്ക്കുന്നതിന് വേണ്ടിയായിരുന്നു സാഹസമെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

ജോലിയുടെ മാനസിക സമ്മര്‍ദ്ദം കാരണം സബ് വേ ടിക്കറ്റ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവമറിഞ്ഞതോടെ പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ജപ്പാനില്‍ അമിത ജോലിഭാരം വര്‍ധിച്ചുവരുന്ന പ്രവണതായി മാറിയിട്ടുണ്ട്. 2015ല്‍ മാത്രം 2000ഓളം പേരാണ് ജോലിയെത്തുടര്ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തത്.
രാജ്യത്തെ ആത്മഹത്യകളില്‍ ഏറിയ പങ്കും ജോലി ഭാരം മൂലമാണെന്നാണ് പോലീസ് രേഖകളും വ്യക്തമാക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ 24കാരി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഒരു മാസത്തില്‍ 100 മണിക്കൂര്‍ അധിക ഡ്യൂട്ടി എടുക്കുന്നവര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യം അനുവദിച്ച് ചില കമ്പനികള്‍ രംഗത്തെത്തിയിരുന്നു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications