പ്രായമായാലെന്താ? ഒരു ബിരുദമൊക്കെയാവാം!
ടോക്യോ: സര്‍വ്വകലാശാല ബിരുദം നേടുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ജപ്പാന്കാരനയാ ഷിഗേമി ഹിരാതക്ക് സ്വന്തം. 96ാം ഷിഗേമി സെറാമിക് ആര്‍ട്സിലാണ് ബിരുദം സ്വന്തമാക്കിയിട്ടുള്ളത്.
2015ല്‍ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ഹിറാത്തയ്ക്ക് വെള്ളിയാഴ്ചയാണ് ഗിന്നസ് ലോക റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 1919ല്‍ ഹിരോഷിമയില്‍ ജനിച്ച ഹിറാത്ത സര്‍വകലാശാലയിലും ഒരു താരം തന്നെയായിരുന്നു. ലോക റെക്കോര്‍ഡ് ലഭിച്ചെന്ന വാര്‍ത്ത പുറത്തു വന്നതോടെ സര്‍വകലാശാലയിലെ സഹപാഠികള്‍ ഷിഗേമിക്ക് അഭിനന്ദനവുമായി എത്തുകയും ചെയ്തു. 11 വര്‍ഷമാണ് ബിരുദം സ്വന്തമാക്കാന്‍ ഹിറാത്തയ്ക്ക് വേണ്ടി വന്നത്.

100 വയസുവരെ ജീവിച്ചിരിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഹെറാത്ത രണ്ടാം ലോക മഹായുദ്ധ കാലത്ത് വ്യോമ സേനയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ പ്രായത്തിലും പുതിയ കാര്യങ്ങള്‍ ആര്ജ്ജിച്ചെടുക്കുന്നതിന്റെ ആവേശം മറച്ചുവെക്കാതെയാണ് ഹെറാത്ത് സംസാരിക്കുന്നത്. നൂറാം വയസില്‍ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ സ്വിമ്മിങ് പൂര്‍ത്തിയാക്കി ജപ്പാന്‍കാരനായ മീക്കോ നഗോക്കയും നേരത്തെ ഗിന്നസ് പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications