കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായമായാലെന്താ? ഒരു ബിരുദമൊക്കെയാവാം!

  • By Jisha
Google Oneindia Malayalam News

ടോക്യോ: സര്‍വ്വകലാശാല ബിരുദം നേടുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ജപ്പാന്‍കാരനയാ ഷിഗേമി ഹിരാതക്ക് സ്വന്തം. 96ാം ഷിഗേമി സെറാമിക് ആര്‍ട്‌സിലാണ് ബിരുദം സ്വന്തമാക്കിയിട്ടുള്ളത്.

2015ല്‍ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ഹിറാത്തയ്ക്ക് വെള്ളിയാഴ്ചയാണ് ഗിന്നസ് ലോക റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 1919ല്‍ ഹിരോഷിമയില്‍ ജനിച്ച ഹിറാത്ത സര്‍വകലാശാലയിലും ഒരു താരം തന്നെയായിരുന്നു. ലോക റെക്കോര്‍ഡ് ലഭിച്ചെന്ന വാര്‍ത്ത പുറത്തു വന്നതോടെ സര്‍വകലാശാലയിലെ സഹപാഠികള്‍ ഷിഗേമിക്ക് അഭിനന്ദനവുമായി എത്തുകയും ചെയ്തു. 11 വര്‍ഷമാണ് ബിരുദം സ്വന്തമാക്കാന്‍ ഹിറാത്തയ്ക്ക് വേണ്ടി വന്നത്.

guinness

100 വയസുവരെ ജീവിച്ചിരിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഹെറാത്ത രണ്ടാം ലോക മഹായുദ്ധ കാലത്ത് വ്യോമ സേനയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ പ്രായത്തിലും പുതിയ കാര്യങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുന്നതിന്റെ ആവേശം മറച്ചുവെക്കാതെയാണ് ഹെറാത്ത് സംസാരിക്കുന്നത്. നൂറാം വയസില്‍ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ സ്വിമ്മിങ് പൂര്‍ത്തിയാക്കി ജപ്പാന്‍കാരനായ മീക്കോ നഗോക്കയും നേരത്തെ ഗിന്നസ് പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

English summary
Japanese man won guinness for oldest man who clears graduation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X