കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ചലീനയുടെ അണ്‍ബ്രോക്കണെതിരെ ജപ്പാന്‍

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഹോളിവുഡ് സൂപ്പര്‍താരം ആഞ്ചലീന ജോളിയുടെ പ്രഥമ സംവിധാന സംരംഭമായ അണ്‍ബോക്കണ്‍ എന്ന സിനിമയ്‌ക്കെതിരെ ജപ്പാനില്‍ വ്യാപക പ്രതിഷേധമുയരുന്നു. ചരിത്ര പുസ്തകവുമായി ബന്ധപ്പെട്ട സിനിമയില്‍ ജാപ്പനീസ് സൈനികരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് ചിത്രത്തെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ക്രിസ്തുമസിന് ആഗോള റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയ്‌ക്കെതിരെ ഏകദേശം എട്ടായിരം പേര്‍ ഒപ്പുവെച്ച ഭീമന്‍ ഹര്‍ജി ജപ്പാന്‍കാര്‍ ഓണ്‍ലൈനിലൂടെ അധികൃതര്‍ക്ക് നല്‍കി. ചിത്രത്തിന്റെ റിലീസിംഗ് ജപ്പാനില്‍ തടയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചിത്രം ബഹിഷ്‌കരിക്കാനും അവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

angelina-joli


രണ്ടാം ലോകമഹായുദ്ധ കാലത്ത് വിമാനം തകര്‍ന്ന് പസഫിക് സമുദ്രത്തില്‍ ഒറ്റപ്പെടുന്ന അമേരിക്കന്‍ ഒളിമ്പ്യന്‍ ലൂയിസ് സാംപേറിനിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. ലൂയിസ് സാം 2010ല്‍ പുറത്തിറക്കിയ പുസ്തകമാണ് തിരക്കഥയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

വിമാനം തകര്‍ന്ന് കടലില്‍ വീഴുന്ന ലൂയിസ് 47 ദിവസം പസഫിക് സമുദ്രത്തില്‍ കഴിയുകയും പിന്നീട് ജപ്പാന്‍ സൈന്യത്തിന്റെ പിടിയിലകപ്പെടുകയുമായിരുന്നു. ജപ്പാന്‍ സൈന്യം രണ്ടുവര്‍ഷത്തോളം ലേബര്‍ ക്യാമ്പില്‍ പാര്‍പ്പിച്ച ലൂയിസിന്റെ ദുരിതപൂര്‍ണമായ ജീവിതത്തിന്റെ ചിത്രീകരണമാണ് ജപ്പാന്‍കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ജാക്ക് ഒകോണല്‍ നായകനായ ചിത്രത്തിന് 65 ദശലക്ഷം ഡോളറാണ് മുതല്‍മുടക്ക്.

English summary
Japanese nationalists says Angelina Jolie's Unbroken is racist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X