പോലീസിലേക്ക് 15000 വിളി;സ്ത്രീ അറസ്റ്റില്‍
ടോക്കിയോ: പോലീസ് സ്റ്റേഷനിലേക്ക് പൊതുവേ ഫോണ്‍ ചെയ്യാന്‍ നമ്മുടെ നാട്ടുകാര്‍ക്കൊക്കെ ഇപ്പോഴും അല്പം പേടിയുണ്ട്. പക്ഷേ ജപ്പാനിലൊന്നും കാര്യങ്ങള്‍ അങ്ങനെയല്ല കെട്ടോ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പോലീസിനെ വിളിക്കാം.
പക്ഷേ എപ്പോഴും പോലീസ് സ്റ്റേഷനിലേക്ക് മാത്രം വിളിച്ചുകൊണ്ടിരുന്നാല്‍ എന്ത് ചെയ്യും. ആറ് മാസം കൊണ്ട് ജപ്പാനിലെ ഒരു സ്ത്രീ 15000 തവണയാണത്രെ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തത്. ഒടുവില്‍ നിവൃത്തികെട്ട് പോലീസുകാര്‍ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ തുടങ്ങിയതാണ് 44 കാരിയായ സ്ത്രീയുടെ പോലീസ് സ്റ്റേഷനിലേക്കുള്ള ഫോണ്‍ വിളി ഭ്രമം. ഒറ്റ ദിവസം മാത്രം ഇവര്‍ 927എമര്‍ജന്‍സി കോളുകള്‍ ചെയ്തുവത്രെ.
പോലീസുകാര്‍ക്ക് പ്രാന്ത് പിടിക്കാന്‍ ഇത് തന്നെ ധാരാളമല്ലെ. ഒരു ദിവസം ആയിരത്തോളം ഫോണ്‍ കോളുകള്‍, അതും ഒരേ വ്യക്തിയുടെ തന്നെ.... ഫോണ്‍ ചെയ്ത് സ്ത്രീ പറയുന്നതാകട്ടെ മുഴുവന്‍ വിഡ്ഢിത്തങ്ങളും.
പക്ഷേ ജപ്പാനിലെ പോലീസുകാര്‍ നല്ല ക്ഷമാശീലരാണ്. അറസ്റ്റിന് മുമ്പ് 60 തവണ അവര്‍ സ്ത്രീയുടെ വീട്ടിലെത്തി ഉപദേശിച്ചുവത്രെ. എന്നിട്ടും ഒരു മാറ്റവും വരാത്തിനാലാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസുകാര്‍ പറയുന്നത്.
സ്ത്രീക്ക് മാനസികമായി അല്പം പ്രശ്നമുണ്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അങ്ങനെ പ്രശ്നമുള്ള ഒരു സ്ത്രീയല്ല ഇവരെന്ന് തെളിഞ്ഞു.
കള്ളത്തരം കാണിച്ച് പോലീസിന്റെ ജോലി തടസ്സപ്പെടുത്തി എന്നാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications