കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിലേക്ക് 15000 വിളി;സ്ത്രീ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ടോക്കിയോ: പോലീസ് സ്‌റ്റേഷനിലേക്ക് പൊതുവേ ഫോണ്‍ ചെയ്യാന്‍ നമ്മുടെ നാട്ടുകാര്‍ക്കൊക്കെ ഇപ്പോഴും അല്‍പം പേടിയുണ്ട്. പക്ഷേ ജപ്പാനിലൊന്നും കാര്യങ്ങള്‍ അങ്ങനെയല്ല കെട്ടോ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പോലീസിനെ വിളിക്കാം.

പക്ഷേ എപ്പോഴും പോലീസ് സ്‌റ്റേഷനിലേക്ക് മാത്രം വിളിച്ചുകൊണ്ടിരുന്നാല്‍ എന്ത് ചെയ്യും. ആറ് മാസം കൊണ്ട് ജപ്പാനിലെ ഒരു സ്ത്രീ 15000 തവണയാണത്രെ പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തത്. ഒടുവില്‍ നിവൃത്തികെട്ട് പോലീസുകാര്‍ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Japanese Police

കഴിഞ്ഞ മെയ് മാസത്തില്‍ തുടങ്ങിയതാണ് 44 കാരിയായ സ്ത്രീയുടെ പോലീസ് സ്‌റ്റേഷനിലേക്കുള്ള ഫോണ്‍ വിളി ഭ്രമം. ഒറ്റ ദിവസം മാത്രം ഇവര്‍ 927എമര്‍ജന്‍സി കോളുകള്‍ ചെയ്തുവത്രെ.

പോലീസുകാര്‍ക്ക് പ്രാന്ത് പിടിക്കാന്‍ ഇത് തന്നെ ധാരാളമല്ലെ. ഒരു ദിവസം ആയിരത്തോളം ഫോണ്‍ കോളുകള്‍, അതും ഒരേ വ്യക്തിയുടെ തന്നെ.... ഫോണ്‍ ചെയ്ത് സ്ത്രീ പറയുന്നതാകട്ടെ മുഴുവന്‍ വിഡ്ഢിത്തങ്ങളും.

പക്ഷേ ജപ്പാനിലെ പോലീസുകാര്‍ നല്ല ക്ഷമാശീലരാണ്. അറസ്റ്റിന് മുമ്പ് 60 തവണ അവര്‍ സ്ത്രീയുടെ വീട്ടിലെത്തി ഉപദേശിച്ചുവത്രെ. എന്നിട്ടും ഒരു മാറ്റവും വരാത്തിനാലാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസുകാര്‍ പറയുന്നത്.

സ്ത്രീക്ക് മാനസികമായി അല്‍പം പ്രശ്‌നമുണ്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അങ്ങനെ പ്രശ്‌നമുള്ള ഒരു സ്ത്രീയല്ല ഇവരെന്ന് തെളിഞ്ഞു.

കള്ളത്തരം കാണിച്ച് പോലീസിന്റെ ജോലി തടസ്സപ്പെടുത്തി എന്നാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

English summary
Japanese police said today they have arrested a woman for calling them more than 15,000 times over a six-month period.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X