കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും മദ്യം

  • By Sruthi K M
Google Oneindia Malayalam News

ടോക്യോ: ബഹിരാകാശത്തും മദ്യം എത്തി. ഗവേഷകര്‍ക്ക് കഴിക്കാനാണോ ഈ മദ്യം എന്ന് നിങ്ങള്‍ വിചാരിക്കേണ്ട. മദ്യം ബഹിരാകാശത്തില്‍ എത്തിയാല്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നു മനസിലാക്കാനാണ് ഈ പരീക്ഷണം.

അവശ്യ വസ്തുക്കളുമായി ജപ്പാനില്‍ നിന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിസ്‌കി എത്തിച്ചത്. റോക്കറ്റ് വഴിയാണ് മദ്യം ബഹിരാകാശത്ത് എത്തിയത്. ഗുരുത്വാകര്‍ഷണമില്ലാത്ത പ്രദേശത്ത് മദ്യം സൂക്ഷിച്ചാല്‍ എന്തു മാറ്റമുണ്ടാകുമെന്ന് ഉടനെ അറിയാം.

wiskey

മദ്യ നിര്‍മാതാക്കളായ സണ്‍ടോറി ഗ്രൂപ്പാണ് ഇങ്ങനെയൊരു പരീക്ഷണത്തിനായി മദ്യം അയച്ചത്. 5.5 ടണ്‍ വസ്തുക്കളാണ് ബഹിരാകാശത്തിലേക്ക് അയച്ചത്. കുനോടോറി എന്ന ജാപ്പനീസ് വാഹനമാണ് വിസ്‌കിയുമായി ബഹിരാകാശത്ത് എത്തിയത്.

ദ്രാവകത്തിന് ചലനം അധികമുണ്ടാകാത്തതും താപ വ്യത്യാസങ്ങളില്ലാത്തതുമായ അന്തരീക്ഷത്തില്‍ വിസ്‌കിയുടെ സ്വാദിന് മാറ്റമുണ്ടാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

English summary
An unmanned cargo ship loaded with emergency supplies including Japanese whisky successfully docked at the International Space Station early.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X