കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്കുള്ള ഗിന്നസ് റെക്കോര്‍ഡ് ജപ്പാനിലെ 116കാരിക്ക്

  • By Desk
Google Oneindia Malayalam News

ടോക്യോ: ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയ്ക്കുളള ലോക ഗിന്നസ് റെക്കോര്‍ഡ് ജപ്പാനിലെ 116കാരിക്ക്. ജപ്പാനിലെ തെക്കു കിഴക്കന്‍ നഗരമായ ഫുക്കോക്കയിലെ നഴ്‌സിംഗ് ഹോമില്‍ നടന്ന പരിപാടിക്കിടെയാണ് ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ കേന്‍ താങ്കയെ കണ്ടെത്തിയത്. ഈ നഴ്‌സിംഗ് ഹോമിലാണ് താങ്ക ഇപ്പോള്‍ കഴിയുന്നത്. താങ്കെയുടെ കുടുംബവും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

<strong>സ്ത്രീ ശക്തി വിളംബരം ചെയ്ത് വനിതകൾ... കൊല്ലത്ത് വനിത ദിനത്തിൽ നടന്നത് വിപുലമായ പരിപാടികൾ</strong>സ്ത്രീ ശക്തി വിളംബരം ചെയ്ത് വനിതകൾ... കൊല്ലത്ത് വനിത ദിനത്തിൽ നടന്നത് വിപുലമായ പരിപാടികൾ

1903 ജനുവരി രണ്ടിനാണ് അവരുടെ മാതാപിതാക്കളുടെ 8 മക്കളില്‍ ഏഴാമത്തെ കുഞ്ഞായി താങ്കെയുടെ ജനനം. 1922ല്‍ ഹിഡിയോ താങ്കെയെ വിവാഹം ചെയ്ത ഇവര്‍ക്ക് 4 മക്കളുണ്ട്, കൂടാതെ ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു.

guinness-155

ഇപ്പോഴും ഇവര്‍ രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കുന്നു. ഗണിതം പഠിക്കാന്‍ ഏറെ താത്പര്യമുള്ള താങ്കെയുടെ പ്രധാന വിനോദം ഒഥല്ലോ ബോര്‍ഡിലുള്ള കളിയാണ്. നേരത്തെ ജപ്പാനില്‍ നിന്നു തന്നെയുള്ള ചിയോ മിയാക്കോ ആയിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 117ാമത്തെ വയസ്സില്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു അവരുടെ അന്ത്യം.
English summary
japanese woman set guinness record to world's oldest woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X