ആദ്യം വെളുത്ത പുക, തീജ്വാല; ജപ്പാന്റെ എപ്സിലോൺ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു
ടോക്കിയോ: ജാപ്പനീസ് ബഹിരാകാശ ഏജൻസി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു റോക്കറ്റ് വെള്ളിയാഴ്ച പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി അറിയിച്ചു.
വടക്കുകിഴക്കൻ ജപ്പാനിലെ അകിത പ്രിഫെക്ചറിലെ അപകടത്തിന്റെ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏജൻസിയായ ജാക്സ പറഞ്ഞത്.
എപ്സിലോൺ എസ് റോക്കറ്റിനായുള്ള പരീക്ഷണം എപ്പോൾ പുനരാരംഭിക്കും എന്ന് വ്യക്തമല്ല. സൈറ്റിൽ നിന്നുള്ള ജാപ്പനീസ് ടിവി ന്യൂസ് ഫൂട്ടേജിൽ, ടെസ്റ്റ് സാധാരണയായി ആരംഭിക്കുന്നതായി കാണാം.

വശങ്ങളിൽ വെളുത്ത പുക പുറത്തേക്ക് വരുന്നതും ഏകദേശം ഒരു മിനിറ്റിനുശേഷം, സ്ഫോടനം നടക്കുകയും തീജ്വാലകളും ചാരനിറത്തിലുള്ള പുകയും ഉണ്ടാവുകയും ചെയ്തു, റോക്കറ്റിന്റെ മുകൾ ഭാഗം മുകളിലേക്ക് പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം.
ചെറിയ ഉപഗ്രഹങ്ങൾക്കായുള്ള വിക്ഷേപണ വിപണിയിലേക്ക് പൂർണ്ണമായി പ്രവേശിക്കാമെന്ന ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) വലിയ ആഗ്രഹത്തിന് ആണ് ഈ സ്ഫോടനം ഇരുട്ടടിയായത്. ഈ വർഷം എപ്സിലോൺ എസ് ഡെമോൻസ്ട്രേഷൻ റോക്കറ്റ് വിക്ഷേപണം ചെയ്യാൻ പദ്ധതിയിട്ടിരുന്നു.
എന്നാൽ അത് പരാജയപ്പെടുകയായിരുന്നു. എച്ച്3 എന്ന വേറൊരു റോക്കറ്റിന്റെ ജാക്സ വിക്ഷേപണവും മാർച്ചിൽ പരാജയപ്പെട്ടിരുന്നു. അതേസമയം വിവിധ ഉപഗ്രഹങ്ങളെ നേരത്തെ എപ്സിലോൺ ഭ്രമണ പഥത്തിൽ എത്തിച്ചിരുന്നു.
അതേസമയം, ഇന്ത്യ ഇന്ന് ചാന്ദ്രയാൻ-3 വിക്ഷേപിച്ചിരുന്നു. 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നുമാണ് ചന്ദ്രയാൻ-3 യുമായി വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് കുതിച്ചുയർന്നത്.
സോഫ്റ്റ് ലാൻഡിംഗ് ആണ് ചന്ദ്രയാൻ- 3 ന്റെ പ്രധാന ലക്ഷ്യം. ചന്ദ്രായാൻ- 2 ൽ തകർന്നുപോയ ലക്ഷ്യമാണ് ചന്ദ്രയാൻ-3 ലൂടെ പൂർത്തിയാക്കാൻ രാജ്യം ലക്ഷ്യമിടുന്നത്.
ചന്ദ്രയാൻ- 22019 സെപ്റ്റംബർ 7 ന് പുലർച്ചെ 1.53 ന് സോഫ്റ്റ് ലാൻഡിംഗിന് വെറും മൂന്ന് മിനിറ്റ് ശേഷിക്കുമ്പോഴായിരുന്നു രാജ്യത്തിന്റെ സ്വപ്നം തകർത്ത് പരാജയപ്പെട്ടത്. ചന്ദ്രോപരിതലത്തിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിനിടെ വേഗം നിയന്ത്രിക്കുന്നതിലെ പാളിച്ച കാരണം ലാൻഡർ ഇടിച്ചിറങ്ങി തകരുകയായിരുന്നു
ചന്ദ്രയാൻ-3 ലക്ഷ്യം പൂർത്തിയാക്കിയാൽ നിലവിൽ യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റിൽ ഇന്ത്യയ്ക്കും നേടാൻ സാധിക്കും. അതേസമയം, ചന്ദ്രയാൻ- 3 ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയതായി ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications