കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാനും ഷാര്‍ലിയും' ഹാഷ് ടാഗ് ചെയ്യപ്പെട്ടത് 5 ലക്ഷത്തിലേറെ തവണ

  • By Gokul
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഷാര്‍ലി എബ്ദോ വാരികയിലുണ്ടായ തീവ്രവാദി ആക്രമണത്തിനെതിരെ പ്രതിഷേധിക്കാന്‍ ട്വിറ്ററില്‍ തീര്‍ത്ത 'ജിസൂയിസ് ഷാര്‍ളി' എന്ന ഹാഷ് ടാഗ് അഞ്ചുലക്ഷത്തിലേറെ തവണ ട്വീറ്റ് ചെയ്യപ്പെട്ടതായി ഫ്രാന്‍സിലെ ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു. മിനിറ്റില്‍ 6,300 തവണയാണ് ട്വിറ്ററില്‍ ടാഗ് പ്രത്യക്ഷപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടവര്‍ വ്യക്തമാക്കി.

ജിസൂയിസ് എന്നു പറഞ്ഞാല്‍ ഞാന്‍ എന്നാണ് അര്‍ഥം. ഷാര്‍ലി എബ്ദോയോട് അനുഭാവം പ്രകടിപ്പിച്ചാണ് ഞാനും ഷാര്‍ലിയും എന്ന് അര്‍ഥം വരുന്ന 'ജിസൂയിസ് ഷാര്‍ളി' എന്ന ടാഗ് അവതരിപ്പിക്കപ്പെട്ടത്. ഫ്രാന്‍സ് വിഷയങ്ങളില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ള ഹാഷ് ടാഗുകളില്‍ റെക്കോര്‍ഡ് ആണ് ജിസൂയിസ് ഷാര്‍ലിയെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.

paris-shooting

കഴിഞ്ഞ വര്‍ഷം മസൂറിയില്‍ വെച്ച് കറുത്ത വര്‍ഗക്കാരനായ യുവാവിനെ വെള്ളക്കാരന്‍ പോലീസ് വെടിവെച്ച് കൊന്ന സംഭവമാണ് ഇതിനു മുമ്പ് കൂടുതല്‍ തവണ ടാഗ് ചെയ്യപ്പെട്ടത്. വംശീയ ഹത്യയ്‌ക്കെതിരെ മുമ്പെങ്ങുമില്ലാത്ത തരത്തിലായിരുന്നു ഫ്രാന്‍സില്‍ അന്ന് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്.

പ്രവാചകനെ നിന്ദിച്ചുവെന്ന് കാട്ടി കഴിഞ്ഞ ബുധനാഴ്ചയാണ് ഷാര്‍ലി എബ്ദോ എന്ന കാര്‍ട്ടൂണ്‍ മാസികയിലെ ജീവനക്കാരെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തയത്. പത്രാധിപരും പ്രധാനപ്പെട്ട മൂന്നു കാര്‍ട്ടൂണിസ്റ്റുകളുമടക്കം 12 പേര്‍ ഓഫീസിനുള്ളില്‍ കൊലയാളികളുടെ തോക്കിന് ഇരയായി. ഇവിടെനിന്നും രക്ഷപ്പെട്ട ഭീകരരെ കഴിഞ്ഞദിവസമാണ് ഒളിസങ്കേതം തകര്‍ത്ത് പോലീസ് കൊലപ്പെടുത്തയത്.

English summary
Je Suis Charlie hashtag one of most popular in Twitter history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X