നാല് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതില്‍ ഭര്‍ത്താവിന് അസൂയ; ഭാര്യയെ വധിക്കാനുള്ള ശ്രമം പാളി
വാഷിങ്ടണ്‍: ഭര്‍ത്താവ് ഭാര്യയെ കൊലപെടുത്താന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം കേട്ടാല്‍ ചിരിവരും. ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത് മുതലാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കുഞ്ഞിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നു എന്നായിരുന്നു കാരണം.
പ്രശ്‌നങ്ങള്‍ ഓരോ ദിവസം കഴിയുതോറും കൂടി വന്നു. നാല് മാസം പ്രായമായ കുഞ്ഞിന് അമ്മ മുലയൂട്ടുന്നത് ഭര്‍ത്താവില്‍ അസൂയുണ്ടാകുന്നതാണ് കൊലപാതകശ്രമത്തിന് പിന്നലെ കാരണം. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും കൊന്നില്ല.

കൊലപാതകശ്രമത്തിന് പിന്നില്‍
ഭര്‍ത്താവ് യുവതിയെ കൊലപെടുത്താന്‍ കാരണം നാല് മാസം പ്രായമായ കുഞ്ഞാണ്.

കാരണം
കുട്ടി ജനിച്ചത് മുതല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ നോക്കാന്‍ സമയമില്ല എന്നാണ് ഇയാള്‍ പറയുന്ന കാരണം. കുട്ടിയെ പരിചരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് കാരണം.

മുലയൂട്ടാല്‍ പാടില്ല
നാല്മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടാന്‍ പാടില്ല എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കുട്ടിയ്ക്ക് മുലയൂട്ടുന്നതിനാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നത്.

തോക്ക് ചൂണ്ടി ഭൂഷണി
തോക്കില്‍ ബുള്ളറ്റ് നിറച്ച് യുവതിക്കും കുട്ടിയ്ക്കും നേരെ ചൂണ്ടുകയായിരുന്നു. പക്ഷെ കൊലപാതകത്തിന് ഇയാള്‍ മുതിര്‍ന്നില്ല. എല്ലാം അവസാനിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു.

പത്ത് വര്‍ഷം നീണ്ട പീഡനം
പത്ത് വര്‍ഷത്തിലധികമായി യുവതിയെ ഇയാള്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഇയാളുടെ സുഹൃത്ത് പറഞ്ഞു.
പോലീസ് അറസ്റ്റ്
ഭാര്യയുടെ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications