ഭാര്യമാരുടെ കഥയിലെ വീട്ടുജോലിക്കാരികളെ കൊല്ലുന്ന ആ 'പാന്പ്' ഇതുവരെ ചത്തില്ലേ?
റിയാദ്: തന്റെ ഭര്‍ത്താവിനെ മോഹിയ്ക്കുന്ന ജോലിക്കാരിയെ പാമ്പ് കൊത്തി മരിയ്ക്കുന്നുവെന്ന കുശുമ്പിയായ ഭാര്യയുടെ നുണക്കഥ ഓര്‍മ്മയുണ്ടോ. ഹാപ്പി ഹസ്ബന്റ്‌സ് എന്ന ചിത്രത്തില്‍ ഭാവനയുടെ കഥാപാത്രം പറയുന്ന കഥ. ഇപ്പോള്‍ ഓര്‍മ്മ കിട്ടിയില്ലേ. സ്ത്രീയുടെ ചെറിയ ചെറിയ അസൂയകളേയും പരിഭവങ്ങളേയും സ്‌നേഹത്തേയും തുറന്ന് കാട്ടുന്നതാണ് ഈ കഥ. ഇനി എന്തിനാണ് ഇപ്പോള്‍ ഈ കഥയുടെ കാര്യം പറഞ്ഞതെന്നല്ലേ. ഇനി പറയുന്നത് കഥയല്ല കേട്ടോ. കാര്യമാണ്.
സൗദിയിയിലെ വീട്ടമ്മമാര്‍ ആകെ ടെന്‍ഷനിലാണ്. എന്താണ് കാരമണമെന്നല്ലേ. മൊറോക്കോ, ചിലി എന്നിവടങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരെ തേടാന്‍ സൗദി അവസരമൊരുക്കുന്നു. ഇത് തന്നെയാണ് ടെന്‍ഷന് കാരണം. ഏഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളെ പോലയല്ലത്രേ മൊറോക്കോന്‍, ചിലി രാജ്യങ്ങളിലെ സ്ത്രീകള്‍, അവര്‍ അതി സുന്ദരിമാരാണ്. ഈ സുന്ദരിമാര്‍ വീട്ടു ജോലിക്കെത്തിയാല്‍ പിന്നെ ഭാര്യമാരുടെ ഉറക്കം നഷ്ടപ്പെടില്ലേ.

അല്ലെങ്കില്‍ തന്നെ സുന്ദരികളായ ജോലിക്കാരികള്‍ ഉള്ളതിനാല്‍ തങ്ങളുടെ ദാമ്പത്യം അത്ര സുഖകരമല്ലെന്നാണ് സൗദി ഭാര്യമാര്‍ പറയുന്നത്. മാത്രമല്ല ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാരോളം ആത്മാര്‍ത്ഥതയും ക്ഷമയും മറ്റ് രാജ്യങ്ങളിലെ സ്ത്രീകള്‍ക്കില്ലെന്നും ഇവര്‍ പറയുന്നു.സാബ്ഖ് ദിനപത്രം സൗദി സ്ത്രീകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്തായാലും വീട്ടമ്മമാരുടെ സൗന്ദര്യപിണക്കമൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകാനാണ് സൗദി അധികൃതരുടെ തീരുമാനം.












Click it and Unblock the Notifications