Get Updates
Get notified of breaking news, exclusive insights, and must-see stories!

വാന്‍ ഡാമിന്റെ വോള്‍വോ പരസ്യം വൈറല്‍ ആകുന്നു

ബെല്‍ജിയം: ജീന്‍ ക്ലോഡ് വാന്‍ഡാം എന്ന ഹോളിവുഡ് സൂപ്പര്‍ ആക്ഷന്‍ ഹീറോയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. എമ്പതുകളുടെ അവസാനം മുതല്‍ ഹോളിവുഡിന്റെ ആക്ഷന്‍ സീക്വന്‍സുകളില്‍ വാന്‍ഡാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബ്ലഡ് സ്‌പോര്‍ട്ടില്‍ തുടങ്ങി, കിക്ക് ബോക്‌സറിലൂടെ, യൂണിവേഴ്‌സല്‍ സോള്‍ജ്യറിലൂടെ , ഹാര്‍ഡ് ടാര്‍ജറ്റിലൂടെയെല്ലം സിനിമ പ്രേമികളെ വിസ്മയിപ്പിച്ചിട്ടുണ്ട് വാന്‍ ഡാം. ഇത്തവണ ഒരു പരസ്യത്തിലൂടെയാണ് വാന്‍ ഡാം ചര്‍ച്ചയാകുന്നത്. വോള്‍വോ ട്രക്കിന്റെ പരസ്യം.

വാന്‍ ഡാം ആരാധകര്‍ക്ക് ഏറെ പ്രിയമാണ് അദ്ദേഹത്തിന്റെ സ്പ്ലിറ്റ് ലെഗ് സീക്വന്‍സ്. രണ്ട് കാലുകളും 180 ഡിഗ്രിയില്‍ അകത്തിവച്ചിട്ടുള്ള ഫൈറ്റ് സീനുകള്‍ അസാമാന്യമാണ്.

Van Damme

വോള്‍വോ പരസ്യത്തിലും ഇതേ സ്പ്ലിറ്റ് ലെഗ് പരസ്യമാണ് ഹൈലൈറ്റ്. പക്ഷേ ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ട്രക്കുകളുടെ ഇടയില്‍ നിന്ന് കൊണ്ടാണ് ഈ അഭ്യാസം എന്ന് മാത്രം.

ഓടിക്കൊണ്ടിരിക്കുന്ന ട്രക്ക് എന്ന് പറയുമ്പോള്‍ മുന്നോട്ടോടുന്ന ട്രക്കുകള്‍ ആണെന്ന് ധരിക്കണ്ട. രണ്ട് വണ്ടികളും പിറകോട്ട്, സമാന്തരമായി ഒരേ വേഗതയില്‍ ഒടുന്നു, രണ്ട് വണ്ടിയുടേയും റിയര്‍വ്യൂ മിററില്‍ ചവിട്ടി, വണ്ടികള്‍ക്കിടയിലാണ് വാന്‍ ഡാം നില്‍ക്കുന്നത്. വണ്ടികള്‍ പതുക്കെ അകലാന്‍ തുടങ്ങു. അതാ വായുവില്‍ ഒരു വാന്‍ ഡാം സ്‌പെഷ്യല്‍ സ്പ്ലിറ്റ് ലെഗ് പെര്‍ഫോര്‍മന്‍സ്.

നമ്മുടെ നടന്‍മാരെ പോലെ ഡ്യൂപ്പിനെ വെച്ചുള്ള ഉഡായിപ്പ് പരിപാടിയൊന്നും അല്ല ഇത്. നല്ല ഒറിജിനല്‍ പെര്‍ഫോര്‍മന്‍സ്. ബെല്‍ജിയം കാരനായ ഈ ആയോധന കാലാവീരന്‍ ആക്ഷന്‍ സീക്വന്‍സുകളൊന്നും പണ്ടുമുതലേ ഡ്യൂപ്പിനെ വച്ച് ചെയ്യിക്കാറില്ല. പിന്നെ വേറൊരു കാര്യം. ഈ സീക്വന്‍സ് ചെയ്യുന്ന വാന്‍ ഡാമിന്‍റെ പ്രായം എത്രയാണെന്നറിയാമോ... 53 വയസ്സ്. വോള്‍വോ ഡൈനാമിക് സ്റ്റിയറിങിന്‍റെ പെര്‍ഫെക്ഷന്‍ പ്രകടമാക്കുന്നതാണ് പരസ്യം.

ഇതിന്റെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും യൂ ട്യൂബിലും ഇതിനകം തന്നെ സൂപ്പര്‍ ഹിറ്റ് ആയിക്കഴിഞ്ഞു. 2013 നവംബര്‍ 14 ന് പുറത്തിറങ്ങിയ വീഡിയോ ഇപ്പോള്‍ തന്നെ മൂന്നര കോടിയിലധികം ആളുകള്‍ യൂ ട്യൂബില്‍ വീക്ഷിച്ചു കഴിഞ്ഞു.

<center><iframe width="100%" height="338" src="//www.youtube.com/embed/M7FIvfx5J10" frameborder="0" allowfullscreen></iframe></center>

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+