മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ജീന്‍സ് മതി
ലോസ്ആഞ്ചലസ്: ഈ സാങ്കേതികവിദ്യ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. ഓരോ പുതിയ കണ്ടുപിടുത്തങ്ങളുമായി ഞെട്ടിച്ചുക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ന്യൂജനറേഷന് ഒരു ആശ്വാസവുമായാണ് ജീന്‍സ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ചാര്‍ജറിന്റെ ആവശ്യമൊന്നുമില്ല. ഹലോ ജീന്‍സ് ധരിക്കുന്നവര്‍ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യാം.
പ്രമുഖ കമ്പനിയായ ജോ ജീന്‍സാണ് ഈ സ്മാര്‍ട്ട് ജീന്‍സിന്റെ നിര്‍മാതാക്കള്‍. 'ഹലോ ജീന്‍സ്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മൊബൈല്‍ പെട്ടെന്ന് ചാര്‍ജ് തീര്ന്നുപ്പോയാല് ഇനി പേടിക്കേണ്ട കാര്യമില്ല. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് ജീന്‍സിന്റെ നിര്‍മ്മാണം. ദൂരയാത്രകള് ചെയ്യുന്നവര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകും.

ജോ ജീന്‍സ്
പ്രമുഖ കമ്പനിയായ ജോ ജീന്‍സാണ് ഹലോ ജീന്‍സിന്റെ നിര്‍മ്മാതാക്കള്‍. പ്രത്യേക പോക്കറ്റോടുകൂടിയാണ് ജീന്‍സ് ഇറക്കുന്നത്.

എങ്ങനെ ചാര്‍ജ് ചെയ്യാം
ജീന്‍സിന്റെ പുറകുവശത്തെ പ്രത്യേക പോക്കറ്റില്‍ ഘടിപ്പിച്ചിട്ടുള്ള പോര്‍ട്ട് പിന് ബാറ്ററി പാക്കിന്റെ സഹായത്തോടെയാണ് ഫോണ്‍ ചാര്‍ജ് ചെയ്യുക. ഇതില്‍ നിന്നൊരു യുഎസ്ബി കോര്‍ഡ് പുറത്തേയ്ക്കു നീണ്ടുകിടപ്പുണ്ടാകും. പക്ഷേ ഇതു പുറത്തുകാണാനാകാത്ത വിധം സ്ട്രാപ്പിനടിയില് ഒളിപ്പിച്ചു വെക്കാനാകും.

എല്ലാ ഫോണും ചാര്‍ജ് ചെയ്യാമോ..
എല്ലാ ഫോണും ചാര്‍ജ് ചെയ്യാമെന്ന വ്യാമോഹം വേണ്ട. ഇപ്പോള്‍ ഐഫോണിന് മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.

ദിവസം മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ പറ്റില്ല
ദിവസം മുഴുവന്‍ ഈ ജീന്‍സ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. ഐഫോണ്‍ 5, ഫൈവ് എസ് എന്നിവ 85% വരെയും, ഐഫോണ്‍ 6, 70% വരെയും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഹലോ ജീന്‍സ്
ഹലോ ജീന്‍സിന്റെ വില 189 ഡോളറാണ് (12,065രൂപ). ഓണ്‍ലൈനിലൂടെയുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓഗസ്ത് 21 മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications