കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറന്നുയർന്ന് ചരിത്രത്തിലേക്ക്; ബഹിരാകാശത്ത് റെക്കോഡുകൾ തീർത്ത് ജെഫ് ബെസോസും സംഘവും

Google Oneindia Malayalam News

ദില്ലി; ചരിത്രത്തിലേക്ക് പറന്ന് ആമസോൺ മേധാവി ജെഫ് ബെസോസ്. ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസ് ഉൾപ്പെടെയുള്ള മൂവർ സംഘം സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ റോക്കറ്റിൽ യാത്ര തിരിച്ചത്. 10 മിനുട്ട് 21 സെക്കൻഡിനു ശേഷമാണ് അമേരിക്കയിലെ ടെക്സസിലെ മരുപ്രദേശത്ത് സംഘം തിരിച്ചെത്തിയത്.

 jeff-bezos-

ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയതിന്റെ 52-ാം വാർഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത്. ബെസോസിനെ കൂടാതെ സഹോദരൻ മാർക്ക് ബെസോസ്, വാളി ഫങ്ക്, 18 വയസുകാരൻ ഒലിവർ ഡെമേൻ എന്നിവരായിരുന്ന സംഘത്തിലെ മറ്റുള്ളവർ. 7 മിനിറ്റ് 32ാം സെക്കന്റിൽ ബൂസ്റ്റർ റോക്കറ്റ് സുരക്ഷിതമായി ലാൻഡിംഗ് പാഡിലേക്ക് തിരിച്ചെത്തി. തുടർന്ന് 8 മിനിറ്റ് 25ാം സെക്കന്റിൽ ക്രൂ കാപ്സ്യൂൾ പാരചൂട്ട് വിന്യസിക്കപ്പെടുകയായിരുന്നു. 10 മിനിറ്റ് 21ാാം സെക്കന്റിൽ കാര്സ്യൂൾ ചരിത്രത്തിലേക്ക്.

ബഹിരാകാശത്തേക്കുള്ള തന്റെ ഹ്രസ്വ യാത്രയുടെ ഏറ്റവും ആഴമേറിയ വശം ഭൂമിയുടെ അതിമനോഹരമായ കാഴ്ചയാണെന്ന് ജെഫ് ബെസോസ് പറഞ്ഞു, അതിന്റെ സൗന്ദര്യം തന്നെ അ്ഭുദപ്പെടുത്തിയെന്നും അദ്ദേഹം പറഞ്‍ു. മികച്ച,അതിശയകരമായ അനുഭവം എന്നായിരുന്നു വാളി ഫങ്ക് പ്രതികരിച്ചത്.

സ്വകാര്യ കമ്പനികൾ ആരംഭിച്ച ബഹിരാകാശ മൽസരത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ദൗത്യം അടയാളപ്പെടുത്തിയത്. ഒരു വാണിജ്യ കമ്പനി ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യ വിക്ഷേപണ ശ്രേണിയിൽ നിന്ന് സ്വകാര്യമായി ധനസഹായത്തോടെ നിർമ്മിച്ച ബഹിരാകാശ പേടകം ബഹിരാകാശയാത്രികരുമായി സഞ്ചരിക്കുന്നത്.ചരിത്രത്തിൽ ആദ്യമായാണ് ഒരു വാണിജ്യ കമ്പനി സ്വകാര്യ ധനസഹായത്തോടെ നിർമ്മിച്ച ബഹിരാകാശ പേടകം ബഹിരാകാശയാത്രികരുമായി വിക്ഷേപിച്ചത്.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നീ റെക്കോഡുകളും ഇതോടെ സൃഷ്ടിക്കപ്പെട്ടു. ലോക ചരിത്രത്തിലെ രണ്ടാമത്തെ ബഹിരാകാശ യാത്രയായിരു്നനു ബെസോസിന്റെ നേത്വത്തിൽ നടന്നത്.

കേന്ദ്രസർക്കാർ വസ്തുതകൾ വളച്ചൊടിക്കുന്നു; ഓക്സിജൻ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന വാദത്തിൽ കോൺഗ്രസ്കേന്ദ്രസർക്കാർ വസ്തുതകൾ വളച്ചൊടിക്കുന്നു; ഓക്സിജൻ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന വാദത്തിൽ കോൺഗ്രസ്

പ്ലാവും കുരുമുളകും മുതല്‍ ശാസ്ത്രവിജ്ഞാനകോശം വരെ; ഗ്രേഷ്യസ് ബെഞ്ചമിൻ വേറെ ലെവലാണ്പ്ലാവും കുരുമുളകും മുതല്‍ ശാസ്ത്രവിജ്ഞാനകോശം വരെ; ഗ്രേഷ്യസ് ബെഞ്ചമിൻ വേറെ ലെവലാണ്

ഇപ്പോഴും ദുഷ്കരമായ വിവാഹ ബന്ധങ്ങളിൽ സ്ത്രീകൾ തുടരുന്നുണ്ട്; പ്രതികരിച്ച് നടി സ്വാസികഇപ്പോഴും ദുഷ്കരമായ വിവാഹ ബന്ധങ്ങളിൽ സ്ത്രീകൾ തുടരുന്നുണ്ട്; പ്രതികരിച്ച് നടി സ്വാസിക

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Jeff Bezos Blue Origin Touches Space With 3 Co-Passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X