കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിഭാഗം ആസ്തിയും ദാനം ചെയ്യും!! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജെഫ് ബെസോസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: തന്റെ ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നല്‍കാന്‍ തീരുമാനിച്ചതായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. തന്റെ 124 ബില്യണ്‍ ഡോളര്‍ ആസ്തിയുടെ ഭൂരിഭാഗവും തന്റെ ജീവിതകാലത്ത് തന്നെ ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് ജെഫ് ബെസോസ് പറഞ്ഞത്. സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

തന്റെ ആസ്തിയുടെ ഭൂരിഭാഗം വിഹിതവും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാന്‍ വിനിയോഗിക്കും എന്നാണ് ജെഫ് ബെസോസ് പറയുന്നത്. ഒരുപാട് ഭിന്നതകള്‍ക്കിടയിലും മനുഷ്യത്വത്തെ ചേര്‍ത്ത് പിടിക്കുന്നവരെ പിന്തുണക്കാന്‍ വേണ്ടിയാണ് താന്‍ ഇതിലൂടെ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

1

ആദ്യമായാണ് ജെഫ് ബെസോസ് തന്റെ ആസ്തിയില്‍ നിന്ന് ഭൂരിഭാഗം തുകയും ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്നത്. നേരത്തെ ലോകത്തെ നൂറുകണക്കിനു ശതകോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന വാഗ്ദാനമായ ഗിവിംഗ് പ്ലെഡ്ജില്‍ ഒപ്പുവെച്ചിരുന്നു.

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

2

എന്നാല്‍ ഇതിന് ജെഫ് ബെസോസ് തയ്യാറാകത്തതിന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പണം നല്‍കാനുള്ള ശ്രമവും സാധ്യതയും തങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് എളുപ്പമല്ല. ആമസോണ്‍ നിര്‍മ്മിക്കുന്നത് എളുപ്പമായിരുന്നില്ല.

വിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരുംവിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരും

3

അതിന് വളരെയധികം കഠിനാധ്വാനം വേണ്ടി വന്നു. വളരെ മിടുക്കരായ കഠിനാധ്വാനികളായ ടീമംഗങ്ങള്‍ അതിനായി ശ്രമിച്ചു. അടുത്തിടെ ഗായിക ഡോളി പാര്‍ട്ടനെ തന്റെ കറേജ് ആന്‍ഡ് സിവിലിറ്റി അവാര്‍ഡിനായി ജെഫ് ബെസോസ് തെരഞ്ഞെടുത്തിരുന്നു.

കേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യുകേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

4

100 മില്യണ്‍ ഡോളര്‍ സമ്മാനം ഡോളി പാര്‍ട്ടന്റെ ഇഷ്ടപ്പെട്ട ചാരിറ്റിക്കായി തെരഞ്ഞെടുക്കാം എന്ന് ബെസോസ് പറഞ്ഞിരുന്നു. ഡോളി പാര്‍ട്ടണ്‍ ആഗോളതലത്തില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ഒരു ഫൗണ്ടേഷന്‍ നടത്തിവരുന്നുണ്ട്. വാക്സിനേഷന്റെ ശക്തമായ വക്താവായ ഡോളി കൊവിഡ് വൈറസ് ഗവേഷണത്തിനായി വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിന് ഒരു മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കിയിരുന്നു.

English summary
Jeff Bezos said in a shocking announcement that he will donate most of his assets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X