84ാം വയസില്‍ റൂപര്‍ട്ട് മര്‍ഡോക്കിന് വിവാഹം, വധു ഹോളിവുഡ് നടി
ലണ്ടന്‍: മാധ്യമ ലോകത്തെ കുലപതിയായ റൂപര്‍ട്ട് മര്‍ഡോക്ക് 84ാം വയസ്സില്‍ നാലാം വിവാഹം ചെയ്തു. ഹോളിവുഡ് നടിയും മോഡലുമായ താരത്തെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. 59വയസ്സുകാരിയായ ജെറി ഹാളാണ് വധു. ലണ്ടനിലെ സ്പെന്‍സര്‍ ഹൗസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വലിയ ആഘോഷങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
നേരത്തെ തന്നെ ഇരുവരും വിവാഹം ചെയ്യുകയാണെന്ന് പുറത്തുവിട്ടിരുന്നു. ജെറി ഹാള്‍ നേരത്തെ വിവാഹം കഴിച്ചില്ലെങ്കിലും ലിവിങ് ടുഗെതര്‍ ബന്ധത്തിലായിരുന്നു. ഗായകനായ മിക് ജാഗെറാണ് ജെറിയുടെ മുന്‍ കാമുകന്. ഇരുവരുടെയും ബന്ധത്തില്‍ നാലു മക്കളുമുണ്ട്. മര്‍ഡോക് 25കോടി രൂപ വിലവരുന്ന വിവാഹ മോതിരമാണ് ജെറിയെ അണിയിച്ചത്.

നാലാം വിവാഹം
റൂപര്‍ട്ട് മര്‍ഡോക്കിന്റെ നാലാം വിവാഹമാണിത്. 59വയസ്സുകാരിയായ ജെറി ഹാളിനെയാണ് മര്‍ഡോക്ക് വിവാഹം ചെയ്തത്.

ആരാണീ ജെറി ഹാള്‍
ഹോളിവുഡ് നടിയും മോഡലുമാണ് ജെറി ഹാള്‍. 84ാം വയസ്സിലാണ് മര്‍ഡോക്ക് ജീവിതത്തിലേക്ക് ജെറിയെ ക്ഷണിച്ചത്.

25കോടി വിലവരുന്ന മോതിരം
ചെറിയ രീതിയിലുള്ള ചടങ്ങു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, 25കോടി രൂപ വിലവരുന്ന വിവാഹ മോതിരമാണ് മര്‍ഡോക്ക് ജെറിയെ അണിയിച്ചത്.

മാധ്യമരാജാവ്
ലോകത്തെ മാധ്യമ ശൃംഘലകളുടെ വലിയൊരു വിഭാഗം മര്‍ഡോക്കിന്റെ കൈകളിലാണ്. 73,000 കോടി രൂപയിലധികം സ്വത്തുക്കള്‍ മര്ഡോക്കിനുണ്ടെന്നാണ് കണക്ക്. വാള്‍സ്ട്രീറ്റ് ജേണല്‍, ദ ന്യൂയോര്‍ക്ക് പോസ്റ്റ്, ബ്രിട്ടിഷ് പത്രമായ ദ സണ്‍,ദ ടൈംസ് പത്രം തുടങ്ങിയവയെല്ലാം മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളവയാണ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications