കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണിടിഞ്ഞുവീണപ്പോള്‍ യേശുവിന്റെ മുഖം; സ്ഥലത്ത് ഭക്തജനപ്രവാഹം

  • By Gokul
Google Oneindia Malayalam News

ദൈവത്തിന്റെ അത്ഭുതപ്രവര്‍ത്തികളുമായി അടുത്തിടെ ഒട്ടേറെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. തായ്‌ലന്റില്‍ കന്യാമറിയത്തിന്റെ പ്രതിമ കണ്ണീര്‍ പൊഴിക്കുന്ന വാര്‍ത്ത ഇക്കഴിഞ്ഞദിവസമാണ് ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പിന്നാലെ അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന യേശുവിന്റെ രൂപമാണ് ഇപ്പോള്‍ ഭക്തരെ ആകര്‍ഷിക്കുന്നത്.

കൊളംബിയ സാന്‍ഫ്രാന്‍സിസ്‌കോ പുട്ടുമായോയിലാണ് സംഭവം. ഇവിടുത്തെ ഒരു കുന്നിന്‍ ചെരിവുണ്ടായ മണ്ണിടിച്ചിലിനുശേഷം യേശുവിന്റെ മുഖം പ്രത്യക്ഷപ്പെട്ടതായാണ് പറയപ്പെടുന്നത്. മണ്ണിടിഞ്ഞഭാഗം കാഴ്ചയില്‍ ഒരു മനുഷ്യമുഖത്തിന്റെ മാതൃകയിലാണ്. ചിത്രത്തിലും മറ്റും കണ്ടു പരിചയമുള്ള യേശുവിന്റെ മുഖത്തോട് ഏറെ സാമ്യമുള്ളതാണിത്.

jesus-face

കണ്ണുകളും മൂക്കും ചുണ്ടുകളും നീണ്ട മുടിയെന്നു തോന്നിക്കുന്ന അടയാളങ്ങളും കുന്നിന്‍ചെരിവിനുണ്ട്. സംഭവം വാര്‍ത്തയായതോടെ ഒട്ടേറെപേര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത്ഭുതം കാണേണ്ടതാണെന്ന് സ്ഥലം സന്ദര്‍ശിച്ച ഒരു ഭക്തന്‍ ട്വിറ്ററില്‍ കുറിച്ചു.

ആള്‍ത്തിരക്കേറിയതോടെ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതോടെ സ്ഥലമുടമകള്‍ ഭക്തരില്‍ നിന്നും പണം ഈടാക്കിത്തുടങ്ങിയെന്ന് പ്രദേശവാസി പറയുന്നു. അതേസമയം ആളുകളെ ആകര്‍ഷിക്കാന്‍ ആരോ ചെയ്ത പണിയാണിതെന്നും ആരും എത്തിച്ചേരാത്തിടത്ത് പണമുണ്ടാക്കാന്‍ സ്ഥലമുടമ കണ്ടുപിടിച്ച മാര്‍ഗമാണിതെന്നും യുക്തിവാദികള്‍ പറയുന്നു.

English summary
Jesus appears in South American landslide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X