കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശു വെറും കഥാപാത്രം മാത്രം, ജീവിച്ചിരുന്ന വ്യക്തിയല്ലെന്ന് എഴുത്തുകാരന്‍

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യേശുദേവന്‍റെ കുരിശ്ശു മരണത്തിന്‍റേയും ഉയര്‍ത്തെഴുനേല്‍പ്പിന്റെയും ഓര്‍മ്മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിയ്ക്കാനൊരുങ്ങുകയാണ്. എന്നാല്‍ യേശു തന്നെ ജീവിച്ചിരുന്നില്ലെന്ന വാദവുമായി രംഗതെത്തിയ അമേരിയ്ക്കന്‍ ചരിത്രകാരന്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെ കല്ലുകടിയാകുന്നു.

നിരീശ്വരവാദിയായ അമേരിയ്ക്കന്‍ എഴുത്തുകാരന്‍ ഡേവിഡ് ഫിറ്റ്‌സ് ജെറാള്‍ഡ് ആണ് യേശു ജീവിച്ചിരുന്നില്ലെന്ന വാദവുമായി എത്തുന്നത്. ചരിത്രപരമായ തെളിവുകള്‍ നിരത്തുകയാണ് ഡേവിഡ്. തന്റെ പുതിയ പുസ്തകത്തിലാണ് യേശുവിനെപ്പറ്റി വിവാദമായ കാര്യങ്ങള്‍ ഡേവിഡ് പറയുന്നത്. പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും.

Jesus

ഒട്ടേറെ അത്ഭുതപ്രവൃത്തികള്‍ ചെയ്ത യേശുവിനെപ്പറ്റി അദ്ദേഹത്തിന്റെ ശിഷ്യന്‍മാരല്ലാതെ പുറത്ത് നിന്ന് മറ്റൊരു വ്യക്തിയും നൂറ്റാണ്ടുകളോളം കേട്ടിട്ടില്ലെന്ന പറയുന്നത് വിശ്വസിയ്ക്കാനാകില്ല. യേശുവിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും അദ്ദേഹത്തെപ്പറ്റി അറിവില്ലായിരുന്നുവെന്നും വിശ്വസിയ്ക്കാനാകില്ലെന്ന് ഡേവിഡ് പറയുന്നു.

എഴുത്തുകാകുടെ ഭാനവയില്‍ നിന്നുടലെടുത്ത കഥാപാത്രം മാത്രമാണ് യേശുവെന്നും ഡേവിഡിന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. 2010 ല്‍ പുറത്തിറങ്ങിയ ഡേവിഡ് ഫിറ്റ്‌സ് ജെറാള്‍ഡ് പുസ്തകവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

English summary
Jesus Christ never existed at all,’ historian claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X