കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുവിന്റെ കല്ലറ പൊളിച്ചു; കല്ലറയുടെ മാര്‍ബിള്‍ നീക്കിയ ഗവേഷണ സംഘം ഞെട്ടി

ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നത്.

  • By അക്ഷയ്‌
Google Oneindia Malayalam News

ജറുസലേം: ഗവേഷണത്തിനായി യേശുക്രിസ്തുവിന്റേതെന്ന് കരുതുന്ന കല്ലറ തുറന്നു. ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നത്. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ അന്റോണിയ മോറോപോലോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ഗവേഷണത്തിലൂടെ കല്ലറയുടെ ഉള്ളറ രഹസ്യങ്ങള്‍ മാത്രമല്ല ഗവേഷകര്‍ തിരയുന്നത്. ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ഗവേഷണമേഖലയാണ്. പുരാതന ജറുസലേമിലെ പുനരുത്ഥാനപള്ളിയിലാണ് കല്ലറ സ്ഥിതിചെയ്യുന്നത്. നിലവില്‍ ആറു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് പുനരുത്ഥാനപള്ളി. ഇതില്‍ പ്രമുഖരായ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ സഭകളാണഅ 2015ല്‍ ആതന്‍സിലെ സാങ്കേതിക സര്‍വ്വകലാശാലയെ പര്യവേഷണത്തിനായി ക്ഷണിച്ചത്.

ഹെലേന

ഹെലേന

326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തുന്നത്. തീപ്പിടിത്തത്തില്‍ നശിച്ച കല്ലറ 1808-1810 കാലഘട്ടത്തില്‍ പുനരുദ്ധരിച്ചു.

വിശ്വാസം

വിശ്വാസം

കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം.

വസ്തുക്കളുടെ അളവ്

വസ്തുക്കളുടെ അളവ്

കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ പര്യവേക്ഷകസംഘത്തെ അതില്‍ അടക്കംചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് അത്ഭുതപ്പെടുത്തിയെന്ന് നാഷണല്‍ ജിയോഗ്രഫിക്ക് ആര്‍ക്കോളൊജിസ്റ്റ് ഫെഡറിക്ക് ഫൈബേര്‍ട്ട് പറഞ്ഞു.

ക്ഷണം

ക്ഷണം

2015ലാണ് ഗ്രീക്കിലെ ജെറുസലേം പാത്രിയര്‍ക്കീസ് ആതന്‍സിലെ സാങ്കേതിക സര്‍വ്വകലാശാലയെ പര്യവേഷണത്തിനായി ക്ഷണിച്ചത്.

2017 ഓടെ പൂര്‍ത്തിയാക്കും

2017 ഓടെ പൂര്‍ത്തിയാക്കും

2017ഓടെ ഗവേഷണം പൂര്‍ത്തിയാക്കി കല്ലറ പുതുക്കിപ്പണിയും.

 അബ്ദുള്ള രണ്ടാമന്‍

അബ്ദുള്ള രണ്ടാമന്‍

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും വേള്‍ഡ് മൊണ്യൂമെന്റ്‌സ് ഫണ്ടും ഗവേഷണത്തിന് ധനസഹായം നല്‍കും.

English summary
For the first time in centuries, scientists have exposed the original surface of what is traditionally considered the tomb of Jesus Christ. Located in the Church of the Holy Sepulchre in the Old City of Jerusalem, the tomb has been covered by marble cladding since at least 1555 A.D., and most likely centuries earlier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X