കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുക്രിസ്തുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയെന്ന് ഗവേഷകര്‍

  • By Meera Balan
Google Oneindia Malayalam News

ജെറുസലേം: യേശുക്രിസ്തുവിനെ വിചാരണ ചെയ്ത ഹെറോദ രാജാവിന്റെ കൊട്ടാരം കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകര്‍. ജറുസലേമിലാണ് ഹെറോദ കൊട്ടാരം കണ്ടെത്തിയത്. ഡേവിഡ് മ്യൂസിയത്തിന് (ഡേവിഡ് ടവര്‍) അടുത്ത് കണ്ടെത്തിയ കൊട്ടാര അവശിഷ്ടങ്ങളാണ് ഹെറോദ രാജാവിന്റെ കൊട്ടാരമെന്ന് ഗവേഷകര്‍ പറയുന്നത്. ഇവിടെ വച്ചാണ് യേശുവിനെ വിചാരണ ചെയ്തത്.

ചരിത്രപരമായ രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് കണ്ടെത്തിയത് യേശുവിനെ വിചാരണ ചെയ്ത കൊട്ടാരമാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൊട്ടാരത്തിലെ ഗേറ്റിന് സമീപമുള്ള കല്‍പ്പാതയിലാണ് വിചാരണ നടന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവേഷകര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു.

Herod Palace

ഒട്ടോമന്‍കാരും ബ്രിട്ടീഷുകാരും നിയന്ത്രിച്ചിരുന്ന ഒരു ജയിലും ഉണ്ടായിരുന്നതായി പറയുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡേവിഡ് മ്യൂസിയത്തെ ചുറ്റിപ്പറ്റി നടന്ന ഗവേഷണങ്ങളാണ് ഒടുവില്‍ ഹെറോദ രാജാവിന്റെ കൊട്ടാരം കണ്ടെത്തുന്നതിന് ഇടയാക്കിയത്.

കണ്ടെത്തിയ കൊട്ടാരം ഹെറോദ രാജവിന്റേതാണെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു എന്നാല്‍ വിചാരണ ചെയ്ത സ്ഥലത്തെപ്പറ്റി ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു. ചാര്‍ലോട്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ ഗവേഷകനായ ഷിമോണ്‍ ഗിബ്‌സണിന്റെ നേതൃത്വത്തിലാണ് കൊട്ടാരം കണ്ടെത്തിയത്.ഒട്ടേറെ സന്ദര്‍ശകര്‍ എത്തുന്ന ജറുസലേമില്‍ യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Jesus trial site 'found': Herod's Palace remains discovered near Tower of David in Jerusalem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X