സ്വര്‍ണത്തില്‍ തീര്‍ത്ത അടിവസ്ത്രം, വില 627780 ഡോളര്‍
നിങ്ങളുടെ പ്രണയഭാജനത്തിന് സമ്മാനമായി നിങ്ങള്‍ എന്താണ് സാധാരണയായി കൊടുക്കുക. ഒരു റോസപ്പൂവോ അല്ലെങ്കില്‍ ഒരു ടെഡി ഡിയറിനെയോ ആയിരിക്കും എന്നാല്‍ പ്രണയിനിക്ക് നല്കാന്‍ ചൈനയിലെ ലയനിംഗിലുള്ള ഒരു ജൂവലറി അതിവിശിഷ്ടമായൊരു സമ്മാനം ഒരുക്കിയിരുന്നു
സ്വര്‍ണത്തില്‍ തീര്‍ത്ത അടിവസ്ത്രങ്ങളാണ് ഈ പ്രണയോപഹാരം. എന്താണിപ്പോളൊരു വാലന്റീന്‍ ദിവസ ഉപഹാരം എന്ന് ചിന്തിക്കുകയാവും നിങ്ങള്‍ ക്കുന്നവര്‍ ഇതു ഓഗസ്റ്റ് 20 ന് ആയിരുന്നു ചൈനീസ് വാലന്റീന്‍ ദിവസം.

നാല് കിലോ ഭാരമുളള സ്വര്‍ണ അടിവസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത് യന്ത്രസഹായമില്ലാതെയാണ്. സ്വര്‍ണത്തിനിടയില്‍ മുത്തുകളും പതിച്ചിട്ടുണ്ട്. സ്വര്‍ണ ബ്രായുടെ മധ്യത്തില്‍ ഒരു രത്‌നക്കല്ല് തൂക്കിയിട്ടിരിക്കുന്നു.
അടിവസ്ത്രത്തില്‍ സ്വര്‍ണച്ചങ്ങലകളും പിടിപ്പിച്ചിട്ടുണ്ട്.ആറ് മാസമെടുത്താണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിലയോ ഏകദേശം 627780 ഡോളര്‍. വാലന്റീന്‍ ദിനം മുതല്‍ സ്വര്‍ണ അടിവസ്ത്രങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട് എങ്കിലും അവ വില്‍ക്കനല്ല എന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്












Click it and Unblock the Notifications