ജെഎഫ്‌കെ വിമാനത്താവളത്തില്‍ വെടിവെയ്‌പ്പെന്ന് റിപ്പോര്‍ട്ട്, ആളുകളെ ഒഴിപ്പിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെടിവെയ്പ്പുണ്ടായെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അജ്ഞാതന്‍ വിമാനത്തിനുള്ളില്‍ നിന്ന് നിറയൊഴിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ജെഎഫ്‌കെ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചില സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്ോ. എന്നാല്‍ വെടിവെയ്പ്പുണ്ടായി എന്നതിന് ഔദ്യോഗികമായി സ്ഥിരീകരണമില്ല.
ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9.30തോടെ എട്ടാമത്തെ ടെര്‍മിനലില്‍ വെടിവെയ്പ്പുണ്ടായെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ചില വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ജെഎഫ്‌കെ വിമാനത്താവളത്തില്‍ വെടിവെയ്പ്പുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.

രണ്ട് തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ഈ സംഭവം അറിഞ്ഞിട്ടില്ല. ഇതോടെ എട്ടാമത്തെ ടെര്‍മിനല്‍ ഒഴിപ്പിക്കുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photos, of 100's of people standing outside in the panic, after numerous reports of an active shooter in JFK Airport pic.twitter.com/AmAYPhjGN1
— NYBuff Post-1 (@NYBuffPost1) August 15, 2016












Click it and Unblock the Notifications