ഐസിസിന്റെ 'പുതിയ ജിഹാദി ജോണ്‍' ഒരു ഇന്ത്യക്കാരന്‍...? തെളിവുകളുണ്ട്
ലണ്ടന്‍: സിറിയയില്‍ അമേരിയ്ക്കന്‍ വ്യോമാക്രമണത്തില്‍ ജിഹാദി ജോണ്‍ എന്ന ഐസിസിന്റെ ആരാച്ചാര്‍ കൊല്ലപ്പെട്ടിരുന്നു. ഐസിസ് ഇപ്പോഴും ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നില്ലെങ്കിലും, സംഗതി സത്യമാണെന്ന് വിശ്വസിയ്‌ക്കേണ്ടി വരും.
എന്നാല്‍ ജിഹാദി ജോണിനെ പോലും വെല്ലുന്ന ഒരു പുതിയ 'ആരാച്ചാര്‍' ആണ് ഇപ്പോള്‍ ഐസിസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അതിലും ഞെട്ടിയ്ക്കുന്ന വാര്‍ത്ത അയാള്‍ ഇന്ത്യക്കാരന്‍ ആണോ എന്നതാണ്.
ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ത്ഥ് ധര്‍ ആണ് ആ പുതിയ ജിഹാദി ജോണ്‍ എന്നാണ് ഇപ്പോഴത്തെ സംശയം. സിദ്ധാര്‍ത്ഥിന്റെ സഹോദരി തന്നെയാണ് ഇത്തരം ഒരു സംശയം ഉന്നയിച്ചിരിയ്ക്കുന്നത്.

സിദ്ധാര്‍ത്ഥ് ധര്‍?
സിദ്ധാര്‍ത്ഥ് ധര്‍ എന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ് ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ എവിടെ
ബിഹാറോ ബംഗാളോ? ഇവിടെ എവിടെയെങ്കിലും ആകും സിദ്ധാര്‍ത്ഥ് ധായുടെ വേരുകള്‍ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മതംമാറി ഇസ്ലാമായി
ഹിന്ദുമത വിശ്വാസി ആയിരുന്നു സിദ്ധാര്‍ത്ഥ് ധാ. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് ഇയാല്‍ മുസ്ലീം മതം സ്വീകരിച്ചു എന്നാണ് പറയുന്നത്. അബു റുമെയ്‌സ എന്നാണ് പിന്നീട് പേര് സ്വീകരിച്ചത്

പറഞ്ഞതാര്?
ഐസിസിന്റെ പുതിയ വീഡിയോയിലുള്ള കൊലയാളി സിദ്ധാര്‍ത്ഥ് ധാ ആണെന്ന് പറഞ്ഞത് ആരാണെന്നല്ലേ...? അയാളുടെ സഹോദരിയായ കോനിക ധര്‍ ആണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തീവ്രവാദ ബന്ധം
ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സിദ്ധാര്‍ത്ഥ് ധര്‍ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം പാരീസിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൊന്നുകളയും എന്ന്
തന്റെ സഹോദരനുമായി ഈ പുതിയ കൊലയാളിയ്ക്ക് ഏറെ സാമ്യമുണ്ടെന്നാണ് കോനിക പറയുന്നത്. എന്നാല്‍ ചില ആശയക്കുഴപ്പങ്ങള്‍ ഇവര്‍ക്കും ഉണ്ട്. ഇനിയെങ്ങാനും അത് തന്റെ സഹോദരനാണെങ്കില്‍ കൊന്നുകളയും എന്നാണ് കോനികയുടെ ഭീഷണി!!!

ജിഹാദി ജോണ്‍ രണ്ടാമന്‍
സിദ്ധാര്‍ത്ഥ് ധാ ഇപ്പോള്‍ തന്നെ 'ജിഹാദി ജോണ്‍ രണ്ടാമന്‍' എന്ന പേരില്‍ മാധ്യമങ്ങളില്‍ 'പേരെടുത്തുകഴിഞ്ഞു'. ഇനി അതിന്റെ പഴിയും ഇന്ത്യ തന്നെ കേള്‍ക്കേണ്ടിവരുമോ?












Click it and Unblock the Notifications