ജിഹാദി ജോണ്‍ തന്റെ വീട്ടുകാരോട് മാപ്പ് പറഞ്ഞു

ഇംഗ്ലണ്ട്: ഒടുവില്‍ ഐസിസിന്റെ കുപ്രസിദ്ധ ആരാച്ചാര്‍ ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവസി തന്റെ വീട്ടുകാരോട് മാപ്പ് പറഞ്ഞു. താന്‍ മൂലം തന്റെ കുടുംബത്തിന് മാനഹാനിയുണ്ടായതിനാണ് ജിഹാദി ജോണ്‍ മാപ്പ് പറഞ്ഞത്.
എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ദിയാക്കിയ പാശ്ചാത്യരായ തടവുകാരെ ക്രൂരമായി തലയറുത്ത് കൊന്നതില്‍ തനിക്ക്
യാതൊരു ഖേദമില്ലെന്നും ജിഹാദി ജോണ്‍ പറഞ്ഞു. ബ്രിട്ടീഷ് ദിനപത്രമായ സണ്‍ഡേ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

-jihadi-john-4.jpg -Properties

തന്റെ ഐഡന്റിറ്റി വെളിപ്പെട്ടതോടെ ലണ്ടനിലുള്ള കുടുംബത്തിന് കടുത്ത മാനഹാനിയും നിരവധി പ്രശ്‌നങ്ങളുമുണ്ടായി. ഇതാണ് കുടുംബത്തോട് ഖേദം പ്രകടിപ്പിക്കാന്‍ ജിഹാദി ജോണിനെ പ്രേരിപ്പിച്ചത്. എന്നാല്‍ തന്റെ ഇരകളെ ക്രൂരമായി കൊല്ലുന്നതില്‍ ഖേദമില്ലാത്ത ജിഹാദി ജോണ്‍ ഐ.എസിന് വേണ്ടി ക്രൂരമായ തലയറുക്കല്‍ തുടരുമെന്ന സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് പോയ ഒരാളുടെ കൈവശം ജിഹാദി ജോണ്‍ ക്ഷമാപണ കുറിപ്പ് കൊടുത്തു വിടുകയായിരുന്നെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസമാണ് ജിഹാദി ജോണിനെ തിരിച്ചറിഞ്ഞത്. കുവൈത്തില്‍ നിന്ന് ബ്രിട്ടനില്‍ കുടിയേറിയ ജസീം എന്നയാളുടെ മകനാണ് ജിഹാദി ജോണ്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് എംവസി. 2013ലാണ് എംവസി ഐ.എസില്‍ ചേരുന്നതിന് സിറിയയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+