സിറിയയില്‍ റഷ്യയുടെ അടുത്ത ലക്ഷ്യം ജിഹാദി ജോണ്‍... ആ ക്രൂരനായ തലവെട്ടുകാരന്‍
ദമാസ്‌കസ്: സിറിയയില്‍ ഐസിസ് ഇപ്പോള്‍ നിശബ്ദരാണ്. കാരണം റഷ്യ അവരുടെ എല്ലാ ശൃംഖലകളും തകര്‍ത്തുകളഞ്ഞു. റഷ്യന്‍ മുന്നേറ്റത്തെ തടയാന്‍ വേണ്ടി സിറിയയിലെ മറ്റ് വിമതര്‍ക്ക് അമേരിയ്ക്ക ആയുധം നല്‍കുന്നുണ്ടെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്ത് വരുന്നത്.
എന്നാല്‍ അമേരിയ്ക്കക്കാരേയും യൂറോപ്പുകാരേയും തലയറുത്ത് കൊന്ന് കുപ്രസിദ്ധനായ ഐസിസിന്റെ ജിഹാദി ജോണിനെ ലക്ഷ്യമിടുന്നത് ഇപ്പോള്‍ റഷ്യ തന്നെയാണ്. സിറിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ മുന്‍ഗണന ജോണിനെ പിടികൂടാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിഹാദി ജോണ്‍?
ആരാണ് ജിഹാദി ജോണ്‍? ബന്ദികളെ തലയറുത്ത് കൊല്ലുന്ന ഐസിസ് വീഡിയോകളിലെ ആരാച്ചാരാണ് ഈ ജിഹാദി ജോണ്‍. കറുത്ത വസ്ത്രം ധരിച്ച് ജിഹാദി ജോണ്‍ ആളുകളെ കഴുത്തറുത്ത് കൊന്നുകൊണ്ടേയിരിയ്ക്കുന്നു.

മുഹമ്മദ് എംവാസി
യഥാര്‍ത്ഥ പേര് മുഹമ്മദ് എംവാസി എന്നാണ്. കുവൈത്തില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ വളര്‍ന്ന ആളാണ് ജിഹാദി ജോണ്‍. മാധ്യമങ്ങളാണ് ജിഹാദി ജോണ്‍ എന്ന പേരിട്ടത്.

വേറേയും പേരുകളുണ്ട്
ജെയ്‌ലര്‍ ജോണ്‍, ജോണ്‍ ദ ബീറ്റില്‍ തുടങ്ങിയ പേരുകളും ഇയാള്‍ക്ക് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. പ്രശസ്ത മ്യൂസിക് ബാന്‍ഡ് ആയ ബീറ്റില്‍സിനെ നയിച്ചിരുന്ന ജോണിന്റെ പേരാണ് ഇയാള്‍ക്ക് നല്‍കപ്പെട്ടത്.

കൊന്നത് എത്ര പേരെ?
ജെയിംസ് ഫോളേ എന്ന അമേരിയ്ക്കന്‍ മാധ്യമ പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ ആണ് ആദ്യം ഐസിസ് പുറത്ത് വിട്ടത്. തുടര്‍ന്ന് അമേരിയ്ക്കക്കാരും ബ്രിട്ടീഷുകാരും ജപ്പാന്‍കാരുമായി ഏഴ് വിദേശികള്‍. ഒട്ടേറെ സിറിയന്‍ പട്ടാളക്കാര്‍- ഇവരെല്ലാം ജിഹാദി ജോണിന്റെ കത്തിയ്ക്ക് ഇരയായവരാണ്.

അമേരിയ്ക്കയ്ക്കും ബ്രിട്ടനും കഴിഞ്ഞില്ല
തങ്ങളുടെ പൗരന്‍മാരെ പച്ചയ്ക്ക് കഴുത്തറുത്ത് കൊന്ന ജിഹാദി ജോണിനെ കണ്ടെത്താനോ പിടികൂടാനോ അമേരിയ്ക്കന്‍ സൈന്യത്തിനോ ബ്രിട്ടീഷ് സൈന്യത്തിനോ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് റഷ്യയുടെ മുന്നേറ്റം.

കാമറൂണിന് നാണക്കേട്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു- ജിഹാദി ജോണിനെ ഡീവനോടെയോ അല്ലാതെയോ പിടൂകൂടുമെന്ന്. എന്നാല്‍ ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല.

റഷ്യ തകര്‍ക്കുന്നു
റഷ്യന്‍ ആക്രമണത്തില്‍ ഇപ്പോള്‍ ഐസിസുകാര്‍ തകര്‍ന്നിരിയ്ക്കുകയാണ്. സിറിയയില്‍ നിന്ന് ഐസിസിന്റേതായ അവകാശവാദങ്ങളൊന്നും പുറത്ത് വരുന്നും ഇല്ല.

അമേരിയ്ക്കയുടെ ന്യായം
റഷ്യ സിറിയയില്‍ നടത്തുന്ന മുന്നേറ്റത്തിന് അമേരിയ്ക്ക ഇപ്പോള്‍ ഒരു ന്യായവും കണ്ടെത്തുന്നുണ്ട്. സിറിയന്‍ സര്‍ക്കാര്‍ ക്ഷണിച്ച് വന്നതുകൊണ്ട് അവര്‍ക്ക് അവിടെ കൂടുതല്‍ സഹായം ലഭിയ്ക്കുന്നു എന്നതാണത്.

അടുത്തത് ബാഗ്ദാദി
ജിഹാദി ജോണിന് ശേഷം ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ ആയിരിയ്ക്കും റഷ്യ ലക്ഷ്യമിടുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യ ജയിച്ചാല്‍ അമേരിയ്ക്ക തോല്‍ക്കും
സിറിയയില്‍ റഷ്യന്‍ സൈനിക നീക്കം വിജയിച്ചാല്‍ അത് അമേരിയ്ക്കയുടേയും സഖ്യ കക്ഷികളുടേയും പരാജയത്തിന് തുല്യമായിരിയ്ക്കും. അതുകൊണ്ട് തന്നെ ഏത് രീതിയിലായിരിയ്ക്കും അമേരിയ്ക്ക ഇതിനെ നേരിടുക എന്നതും വലിയ ചോദ്യം.












Click it and Unblock the Notifications