വഴക്കിട്ട് പിണങ്ങി, 20കാരനെ കൂട്ടുകാരി കൊന്ന് കഷ്ണങ്ങളാക്കി വേവിച്ചു...എന്നിട്ടും
ബെയ്ജിംഗ്: ചൈനയില്‍ ബാര്‍ ജീവനക്കാരനെ സഹപ്രവര്‍ത്തക കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ചു. 20കാരനായ ജീവനക്കാരനെയാണ് സമപ്രായക്കാരിയായ വാങ് എന്ന യുവതി കൊന്നത്. ഒരു കെടിവി ബാറിലെ ജീവനക്കാരായിരുന്നു വാങും കൊല്ലപ്പെട്ട യുവാവും.
ഏറെ നാളായി വാങും കൊല്ലപ്പെട്ട യുവാവും ജിലിനിലെ ബാറിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കറിക്കത്തി ഉപയോഗിച്ചാണ് വാങ് കൂട്ടുകാരനെ കൊന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ കൈകളും തലയും വെട്ടി മാറ്റി. ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും ശരീര ഭാഗങ്ങളും കുക്കറിലിട്ട് വേവിച്ചു. കൊലപാതകത്തിന് ശേഷം യുഷു നഗരത്തിലേയ്ക്ക് ഒരു ടാക്‌സിയില്‍ വരുമ്പോഴാണ് വാങ് പിടിയിലാകുന്നത്.
വാങും കൊല്ലപ്പെട്ടയാളും ബാറിന്റെ ഒരു മുറിയിലാണ് താമസിച്ചിരുന്നത്. അതേ സമയം വാങ് മൃതദേഹം കുക്കറിലിട്ട് വേവിച്ചു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഓറിയെന്റല്‍ ഡെയ്‌ലി ഉള്‍പ്പടെയുള്ളവയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications