17കാരിയുടെ ആത്മഹത്യ ശ്രമം 'കോമഡിയായി', കാമുകന് പണികൊടുക്കാന്‍ കാട്ടിക്കൂട്ടിയതെല്ലാം...
കൊളംബോ: സിനിമയില്‍ ചില മരണ സീനുകള്‍ പോലും നിങ്ങളെ ചിരിപ്പിച്ചിട്ടുണ്ടാകാം. ആത്മഹത്യ ചെയ്യാന്‍ നടക്കുന്ന നായകന്‍ പോലും പ്രേക്ഷകനെ ചിരിപ്പിയ്ക്കുന്ന ചില ചിത്രങ്ങളും മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ പറഞ്ഞ് വരുന്നത് സിനിമയെപ്പറ്റിയേ അല്ല. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു ആത്മഹത്യ ശ്രമം പിന്നീട് ചിരിയ്ക്കാന്‍ വഴി തെളിച്ച ഒരു സംഭവമാണ്.
17കാരിയായ പതിനൊന്നാം ക്‌ളാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമമാണ് ക്‌ളൈമാക്‌സില്‍ കോമഡിയിലേയ്ക്ക് വഴുതി വീണത്. 22 കാരനായ യുവാവുമായി കഴിഞ്ഞ 8 മാസമായി പെണ്‍കുട്ടി തീവ്ര പ്രണയത്തിലായിരുന്നു. ജൂലൈ അഞ്ചിനായിരുന്നു പെണ്‍കുട്ടിയുടെ പിറന്നാള്‍.

പിറന്നാള്‍ ദിവസം കാമുകന്‍ എത്താമെന്ന് വാക്കുകൊടുത്തു. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം കാമുകനെ കാത്ത് പറഞ്ഞ സ്ഥലത്ത് മണിയ്ക്കൂറുകളോളം പെണ്‍കുട്ടി കാത്ത് നിന്നു. കഷ്ടകാലമെന്ന് പറയട്ടേ കാമുകന് കൃത്യ സമയത്ത് എത്താനായില്ല. സങ്കടത്തോടെ മടങ്ങിയ പെണ്‍കുട്ടി പിന്നെ മറ്റൊന്നിനെ പറ്റിയും ആലോചിച്ചില്ല...ആകെ ചിന്തിച്ചത് ആത്മഹത്യയെപ്പറ്റി.
അങ്ങനെ പറഞ്ഞ് കേട്ട അറിവ് വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മയുടെ സാരിയില്‍ തൂങ്ങി മരിയ്ക്കാനായിരുന്നു ശ്രമം എന്നാല്‍ സാരി കീറി പെണ്‍കുട്ടി താഴെ വീണ് കാലൊടിഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ പെണ്‍കുട്ടി.












Click it and Unblock the Notifications