പ്രശസ്ത നടന്‍ ജിംകാരിയുടെ കാമുകി ആത്മഹത്യ ചെയ്തു
ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് പ്രമുഖ നടന്‍ ജിംകാരിയുടെ കാമുകി ആത്മഹത്യ ചെയ്തതായി സൂചന. കാതറീയോണ വൈറ്റ് എന്ന മുന്‍ കാമുകിയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ ഫഌറ്റില്‍ ആത്മഹത്യ ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്.
30കാരിയായ കാതറീയോണ വൈറ്റ് നടന്‍ ജിംകാരിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നു. അളവിലും കൂടുതല്‍ ഗുളികകള്‍ കഴിച്ചതാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ മൃതദേഹത്തിനരികില്‍ നിന്നും ഗുളികകള്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിനു പിന്നില്‍ എന്താണെന്നറിയാന്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജിംകാരിയും കാതറീയോണയും വര്‍ഷങ്ങള്‍ക്കു മുന്നേ അടുത്തിരുന്നു. ഈ അടുത്ത കാലത്താണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ മാസം ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തയും പരന്നിരുന്നു.
ഹാസ്യ കഥാപാത്രങ്ങളിലൂടെ ഹോളിവുഡ് ആരാധകരെ കൈയ്യിലെടുത്ത നടനാണ് ജിംകാരി. ഹോളിവുഡ് താരം ജന്നി മക്കാര്‍ത്തിയയെ വിവാഹം ചെയ്ത ജിംകാരി 2010ല്‍ വേര്‍പിരിയുകയായിരുന്നു. പിന്നീടാണ് കാതറീയോണയുമായി അടുപ്പത്തിലാകുന്നത്.












Click it and Unblock the Notifications