കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പെണ്‍പള്ളിക്കൂടത്തില്‍ ജിന്നുകള്‍, ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പ്രേതസിനിമയെ വെല്ലുന്നത്

  • By Meera Balan
Google Oneindia Malayalam News

റിയാദ്: ഈ നൂറ്റാണ്ടിലും ജിന്നും ഭൂതവും പ്രേതവും ഒക്കെയുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ? വിശ്വസിയ്ക്കുമെന്ന് മാത്രമല്ല 'ജിന്നുകളെ' ഭയന്ന് പഠിത്തം പോലും നിര്‍ത്തും. കാര്യം നിസാരമാണെന്ന് കരുതല്ലേ. സൗദി അറേബ്യയിലെ മദീനയില്‍ ഒരു സ്‌കൂള്‍ തന്നെ പൂട്ടേണ്ടി വരുമെന്ന അവസ്ഥയിലാണ് ജിന്ന് പേടി വളരുന്നത്. സ്‌കൂളില്‍ ജിന്നുണ്ടെന്നും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇവിടെ തങ്ങാന്‍ പറ്റില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അല്‍ ഷാലൈല്‍ ഗ്രാമത്തിലെ പെണ്‍ പള്ളിക്കൂടത്തിലാണ് ജിന്നുകളുടെ വിളയാട്ടം. വിദ്യാര്‍ഥിനികള്‍ തന്നെയാണ് ഇത്തരം കഥകള്‍ പ്രചരിപ്പിയ്ക്കുന്നത്. 181 ല്‍ അധികം വിദ്യാര്‍ഥിനികളുള്ള സ്‌കൂളില്‍ ആരും തന്നെ ജിന്നിനെ ഭയന്ന് പഠിയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നതാണ് സത്യം.

Ghost

ഒന്‍പതോളം വിദ്യാര്‍ഥിനികള്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ തലകറങ്ങി വീഴുകയും മറ്റും ചെയ്തിരുന്നു. ജിന്നിന്റെ ഉപദ്രവം മൂലമാണിതെന്ന് മാതാപിതാക്കളും കുട്ടികളും പറയുന്നു. സ്‌കൂളില്‍ നിറയെ ജിന്നുകളാണെന്നും പഠിത്തം തുടരുന്നത് ആപത്താണെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. സംഭവം പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിന്നുകള്‍ അലങ്കോലമാക്കിയ പരീക്ഷ എങ്ങനെയും നടത്താനാണ് വകുപ്പിന്റെ നീക്കം.

അതേ സമയം അധ്യാപകര്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ജിന്നിന്റെ ഉപദ്രവും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി നാട്ടുകാരും പിന്നാലെയുണ്ട്. എന്തായാലും ജിന്നുകള്‍ മൂലം അടച്ച് പൂട്ടുന്ന സ്‌കൂളായി സൗദിയിലെ ഈ പെണ്‍പള്ളിക്കൂടം മാറുമോ എന്ന് കാത്തിരുന്നു കാണാം.

English summary
A total of 181 elementary and middle school students of Al-Shalail Village girls’ school in southern Madinah refused to attend classes on Wednesday and Thursday after nine students claimed jinns had made them sick
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X