കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസാന്‍ പ്രവിശ്യ ഹൂത്തി വിമതര്‍ പിടിച്ചെടുത്തു?രഹസ്യമാക്കി സൗദി അറേബ്യ?ട്വീറ്റുകള്‍ ആശങ്ക പരത്തുന്നു

Google Oneindia Malayalam News

റിയാദ്: യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി അറേബ്യയുടെ ജിസാന്‍ പ്രവിശ്യ ഹൂത്തി വിമതര്‍ പിടിച്ചടക്കിയതായി റിപ്പോര്‍ട്ട്. വിമതര്‍ ജിസാനില്‍ കടന്നതായി അവകാശവാദം ഉന്നയിക്കുകയാണ്. ഇറാന്‍ മാധ്യമമായ പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജിസാനിലെ ഒരു ഗ്രാമത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ സൗദിയിലെ അതിര്‍ത്തി പ്രദേശത്ത് താമസിയ്ക്കുന്നുണ്ട്. സൗദിയുടെ പ്രതിരോധത്തെ മറികടന്ന് വിമതര്‍ ജിസാന്‍ പിടിച്ചടക്കിയെങ്കില്‍ പ്രവാസികള്‍ക്ക് അത്ര സുരക്ഷിതമായി രാജ്യത്ത് തുടരാനാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

 ആക്രമണം

ആക്രമണം

ജിസാനിലേയ്ക്ക് തുടരെ വിമതര്‍ മിസൈല്‍ ആക്രമണം നടത്തുന്നത് വാര്‍ത്തയായിരുന്നു

ജിസാനില്‍

ജിസാനില്‍

ജിസാന്‍ പ്രവിശ്യയിലെ ഒരു ഗ്രാമം വിമതര്‍ പിടിച്ചടക്കിയതായി റിപ്പോര്‍ട്ടുണ്ട്.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

ജിസാനിലെ ജനവാസ കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയതായി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു

എങ്ങനെ

എങ്ങനെ

ജിസാനില്‍ വിമതര്‍ എങ്ങനെ കടന്നുകൂടി എന്ന വിവരം വിവരം ലഭ്യമല്ല

ശക്തം

ശക്തം

പക്ഷേ മേഖലയിലേയ്ക്കുള്ള വിമതരുടെ ആക്രമണം ശക്തമാണ്

പിന്തുണ

പിന്തുണ

സൗദി അറേബ്യ ആക്രമണം നടത്തുന്നുവെങ്കിലും ഹൂത്തി വിമതര്‍ക്ക് പരസ്യമായും രഹസ്യമായും ഇറാന്‍ പിന്തുണ നല്‍കുന്നുണ്ട്

സര്‍ക്കാര്‍

സര്‍ക്കാര്‍

പ്രവാസി ഇന്ത്യക്കാര്‍ ഒട്ടേറെ സൗദിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ട്. വിമതരുടെ മുന്നേറ്റം പ്രവാസി ഇന്ത്യക്കാര്‍ക്ക് ശുഭകരമല്ല. അടിയന്തിര സാഹചര്യത്തെ സര്‍ക്കാര്‍ എങ്ങനെ നേരിടും?

English summary
Jizan: Houthi rebels take control of Saudi border town, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X