കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി എലിയെ പിടിച്ച് കൊല്ലുക; ശമ്പളം ഒരു കോടിക്ക് മുകളില്‍, ഇപ്പോള്‍ തന്നെ അപേക്ഷിച്ചോ

Google Oneindia Malayalam News

ന്യയോര്‍ക്ക്: വ്യത്യസ്തമായ ജോലിയും അതിന് നല്‍കുന്ന ശമ്പളത്തെ കുറിച്ചൊക്കെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കൗതുകമുണര്‍ത്തുന്ന ജോലിയായതുകൊണ്ടാണ് അതൊക്കെ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ അങ്ങനെയൊരു ജോലിയെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മനുഷ്യര്‍ക്ക് ശല്യമാകുന്ന തെരുവുനായ്ക്കളെ പിടിക്കാന്‍ ജോലിക്കാരെ പല കോര്‍പ്പറേനുകളും പഞ്ചായത്തുകളും നിയമിക്കാറുണ്ട്.

1

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി എലിയെ പിടിക്കാന്‍ കഴിവുള്ളവരെ നിയമിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കയിലെ ഒരു നഗരം. ന്യൂയോര്‍ക്ക് സിറ്റി മേയറാണ് എലിടെ പിടിച്ച് കൊല്ലുന്നതിന് വേണ്ടി ആളെ നിയമിക്കാന്‍ ഒരുങ്ങുന്നത്. മേയര്‍ എറിക് ആഡം ആണ് ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.

2

കമന്ററിക്കിടെ ദേഹാസ്വാസ്ഥ്യം; റിക്കി പോണ്ടിങ് ആശുപത്രിയില്‍, പ്രാര്‍ത്ഥനയോടെകമന്ററിക്കിടെ ദേഹാസ്വാസ്ഥ്യം; റിക്കി പോണ്ടിങ് ആശുപത്രിയില്‍, പ്രാര്‍ത്ഥനയോടെ

എലിശല്യം കുറയ്ക്കുന്നതിനുള്ള ഡയറക്ടര്‍ എന്നറിയപ്പെടുന്ന സ്ഥാനത്തേക്ക് സിറ്റി ഉദ്യോഗസ്ഥര്‍ എന്ന തസ്തികയിലേക്കാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 170,000 ഡോളര്‍ വരെ ശമ്പളം ഈ ജോലിക്ക് ലഭിക്കുമെന്നാണ് മേയര്‍ അറിയിച്ചിരിക്കുന്നത്. അതായത് ഒരു കോടിക്ക് മുകളില്‍ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും.

3

ന്യയോര്‍ക്ക് നഗരങ്ങളില്‍ എലി ശല്യം രൂക്ഷമാണ്. ഇത് കുറയ്ക്കുന്നതിന് വേണ്ടിയാണ് മേയര്‍ ഇപ്പോള്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. അടുത്തിടെ നഗരങ്ങളിലും പാര്‍ക്കുകളിലും എലികളുടെ വന്‍ വര്‍ദ്ധന ഉണ്ടായിരുന്നു. പകര്‍ച്ചവ്യാധികള്‍ തടയുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

4

താളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മിതാളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

എലികളെ പിടിക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും ഉപകരണങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. ബാച്ചിലേഴ്‌സ് ബിരുദവും അഞ്ചേ് മുതല്‍ എട്ട് വര്‍ഷത്തെ പരിചയവും ഈ ാേജലിക്ക് വേണം. ഏറ്റവും പ്രധാനമായി, യഥാര്‍ത്ഥ ശത്രുവിനോട് പോരാടാന്‍ ആവശ്യമായ പ്രേരണയും നിശ്ചയദാര്‍ഢ്യവും ഉറപ്പായും വേണമെന്നാണ് മേയര്‍ അറിയിച്ചിട്ടുള്ളത്.

5

അമ്പമ്പോ അതാ ഒരു മുതല, ഒളിഞ്ഞിരിക്കുകയാണ്; ജീനിയസാണെങ്കില്‍ 13 സെക്കന്‍ഡില്‍ കണ്ടെത്തണംഅമ്പമ്പോ അതാ ഒരു മുതല, ഒളിഞ്ഞിരിക്കുകയാണ്; ജീനിയസാണെങ്കില്‍ 13 സെക്കന്‍ഡില്‍ കണ്ടെത്തണം

കൂടാതെ ഉദ്യോഗാര്‍ത്ഥിക്ക് എലികളെ പിടിക്കാനുള്ള കായികക്ഷമത വേണമെന്നും പറയുന്നുണ്ട്. ന്യൂയോര്‍ക്കിന്റെ ഭരണസിര കേന്ദ്രങ്ങളില്‍ ഇരിക്കുന്ന നേതാക്കള്‍ എല്ലാവരും എലികളുടെ നിര്‍മാര്‍ജനത്തിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. നേരത്തെ ബ്രാക്‌സിന്‍ ബറോ പ്രസിഡന്റായിരുന്നപ്പോള്‍ എലികളെ നശിപ്പിക്കാനായി വിഷ സൂപ്പുകള്‍ നിറച്ച ബക്കറ്റുകള്‍ നഗരങ്ങളില്‍ സ്ഥാപിച്ചിരുന്നു.

English summary
JOB: Applications are invited for a rat catcher in New York with a salary of $170,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X