കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഇ-മെയിലുകള്‍ വഴി തൊഴില്‍ തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്

Google Oneindia Malayalam News

ദോഹ: ഖത്തര്‍ എയര്‍വേയ്സിന്‍റെ പേരിലുള്ള വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍. ഖത്തര്‍ എയര്‍വേയ്സിന്‍റേതെന്ന പേരില്‍ തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന വ്യാജ ഇ-മെയിലുകളിലും പരസ്യങ്ങളില്‍ ജാഗ്രത കാണിക്കണമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികള്‍ വഴിയും വ്യാജ ഡൊമെയ്നുകളില്‍ നിന്നുള്ള ഇ-മെയിലുകള്‍ വഴിയും ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടന്നേക്കാമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരം വ്യാജ സംവിധാനങ്ങളിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കരസ്ഥമാക്കുകയും പണം തട്ടുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആഗോള അടിസ്ഥാനത്തില്‍ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് ഖത്തര്‍ എയര്‍വേയ്സ് നല്‍കിയത്. qatarairways.com.qa അല്ലെങ്കിൽ qatarairways.com എന്നിവ മുഖേന മാത്രമാണ് ഖത്തര്‍ എയര്‍വേയ്സിന്‍റ തൊഴില്‍ സംബന്ധിച്ച എല്ലാ മെയിലുകളും അറിയിപ്പുകളും ലഭിക്കുകയുള്ളു.

-qatar-airways-

തൊഴിലവസരങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയുമാണ് പ്രസിദ്ധീകരിക്കുന്നത്. അല്ലാതെ മറ്റ് ഏജന്‍സികള്‍ മുഖേനയുള്ള പരസ്യങ്ങളൊന്നും കമ്പനി നല്‍കാറില്ല. റിക്രൂട്ട്മെന്‍റിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും യാതൊരു പണവും ഖത്തര്‍ എയര്‍വേയസ് ഈടാക്കുന്നില്ല. കമ്പനിയുടെ പേരില്‍ ലഭിക്കുന്ന വ്യാജ മെയിലുകളും മറ്റും [email protected] എന്ന ഇ-മെയില്‍ വഴി അറിയിക്കണെന്നും ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
job fraud through fake e-mails; Qatar Airways issues warning to job seekers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X