കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിസോണയും പിടിച്ചെടുത്ത് ബൈഡൻ...പിടിച്ചെടുത്തത് റിപബ്ലിക്കൻ കോട്ട.. 24 വർഷത്തിന് ശേഷം

Google Oneindia Malayalam News

വാഷിങ്ടൺ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അരിസോണയിലും കൂറ്റൻ വിജയം ഉറപ്പിച്ച് ജോ ബൈഡൻ.തിര‍ഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കൃത്രിമം നടത്തിയെന്ന ട്രംപിന്റെ ആരോപണങ്ങൾക്കിടെയാണ് റിപബ്ലിക്കൻ കോട്ടയിലും ബൈഡന്റെ വിജയ തേരോട്ടം. അരിസോണ കൂടി നേടിയതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുടെ മുന്‍തൂക്കമായി.

530 അംഗ ഇലക്ടറല്‍ കോളേജില്‍ വിജയിക്കാന്‍ 270 വോട്ടിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. 11 ഇലക്ടറൽ വോട്ടുകളാണ് അരിസോണയിൽ ഉള്ളത്.0.3 ശതമാനമാണ് സംസ്ഥാനത്ത് ബൈഡന്റെ വോട്ട് ശതമാനം.വർഷങ്ങൾക്ക് ശേഷമാണ് ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥി അരിസോണ പിടിക്കുന്നത്. ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് വിജയിച്ച് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ബിൽ ക്ലിൻറനാണിയിുന്നു.

 joebiden-trump02-

തെരഞ്ഞെടുപ്പ് നവംബര്‍ 3ന് പൂര്‍ത്തിയായ ശേഷം ഇത് എട്ടാം ദിവസമാണ് അരിസോണയിലെ ഫലം പുറത്തുവരുന്നത്. ഇനി ഫലം വരാന്‍ ബാക്കിയുള്ളത് നോര്‍ത്ത് കരോലിനയും ജോര്‍ജിയയുമാണ്. അതേസമയം ജോ ബൈഡന്റെേയും ഡെമോക്രാറ്റുകളുടേയും വിജയം അംഗീകരിക്കാൻ ഇതുവരെ ഡൊണാൾഡ് ട്രംപ് തയ്യാറായിട്ടില്ല.നിലവിൽ 217 ഇലക്ടറൽ വോട്ടുകളാണ് ട്രംപിനുള്ളത്.

അതിനിടെ പെന്റഗണിലെ ഉദ്യോഗസ്ഥരെ പുറത്താക്കി തന്റെ ഉറച്ച അനുയായികളെ നിയമിച്ച ട്രംപിന്റെ നടപടി ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. ജനവരി 20 നാണ് പുതിയ പ്രസിഡന്റ് അധികാരം ഏറ്റെടുക്കേണ്ടത്. എന്നാൽ അതിനിടെ തിടുക്കപ്പെട്ട നിയമനങ്ങളാണ് ട്രംപ് നടത്തുന്നത്.രണ്ടാം ട്രംപ് ഭരമകുടത്തിലേക്ക് ശാന്തമായ അധികാരകൈമാറ്റം സാധ്യമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞതും ഇതിനൊപ്പം ചേർത്തുവായിക്കപ്പെടുന്നുണ്ട്.

യുപിയിൽ 'പ്രിയങ്കയുടെ പണി' ഏൽക്കുന്നു; ഉപതിരഞ്ഞെടുപ്പിലെ കണക്കുകൾ.. പ്രതീക്ഷയോടെ കോൺഗ്രസ്യുപിയിൽ 'പ്രിയങ്കയുടെ പണി' ഏൽക്കുന്നു; ഉപതിരഞ്ഞെടുപ്പിലെ കണക്കുകൾ.. പ്രതീക്ഷയോടെ കോൺഗ്രസ്

'ലേശം ഉളുപ്പ്', ചില കോൺഗ്രസ് നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോം, തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്'ലേശം ഉളുപ്പ്', ചില കോൺഗ്രസ് നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോം, തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

English summary
Joe biden also wins Arizona; now his electoral lead is 290
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X