ടൈം മാഗസിന്‍റെ പേഴ്സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട് ജോ ബൈഡനും കമല ഹാരിസും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവരെ ടൈം മാസികയുടെ 2020 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഭിന്നതയ്ക്കുമേല്‍ സഹാനുഭൂതിയുടെ മാറ്റം കൊണ്ടുവന്നതിനാണ് ഇരുവര്‍ക്കും ബഹുമതിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു. മറ്റ് മൂന്ന് ഫൈനലിസ്റ്റുകളെ മറികടന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ ജോ ബൈഡനും കമലാ ഹാരിസും വിജയം കരസ്ഥമാക്കിയത്. ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർ, പകര്‍ച്ചാ വ്യാധി വിദഗ്ധന്‍ ആന്റണി ഫൗസി, നിലവിലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍.
അവർ ഒരുമിച്ച് ഒരു ടിക്കറ്റിൽ പുനഃസ്ഥാപനവും പുതുക്കലും വാഗ്ദാനം ചെയ്തു. അവർമുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ അമേരിക്ക സ്വീകരിച്ചു. ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ നാല് വര്‍ഷമായി ഭിന്നിപ്പിക്കലിന്‍റെ ശക്തിയായിരുന്നെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടു. രാജ്യം ഏത് ദിശയില്‍ സഞ്ചരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ജോ ബൈഡനും ഹാരിസും നല്‍കുന്നത്. ബഹു വംശീയതകളുടേയും വ്യത്യസ്ത ജീവിതാനുഭവങ്ങളുടേയും ലോകവീക്ഷണങ്ങളുടേയും സങ്കലനമാണ് ജോ ബൈഡനും കമല ഹാരീസും മുന്നോട്ട് വെക്കുന്നത്. അമേരിക്കയ്ക്ക് അതിജീവിക്കാന്‍ അതിലൂടെ മൂന്നോട്ട് പോവേണ്ടതുണ്ടെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 306 ഇലക്ടറൽ കോളേജ് വോട്ടുകള്‍ നേടിയായിരുന്നു ജോ ബൈഡന്‍ വിജയിച്ചത്. 232 ഇലക്ട്രല്‍ വോട്ടുകളാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരുന്നത്. റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ എതിരാളിയേക്കാൾ ഏഴ് ദശലക്ഷം കൂടുതൽ വോട്ടുകൾ ബൈഡന് ലഭിച്ചു. അതേസമയം തന്‍റെ തോല്‍വി ഇതുവരെ പൂര്‍ണ്ണമായം അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. അമേരിക്കൻ ചരിത്രത്തിൽ പത്താം തവണയാണ് നിലവിലുള്ള പ്രസിഡന്‍റിനെ പരാജയപ്പെടുത്തി പുതിയ ഒരാള്‍ ആ സ്ഥാനത്തേക്ക് വരുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications