• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമനങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാധാന്യം നല്‍കി ബൈഡന്‍; മാറ്റത്തിന്റെ തുടക്കമെന്ന്‌ കമല ഹാരിസ്‌

വാഷിങ്‌ടണ്‍: ജോ ബൈഡനും കമലഹാരിസും യുഎസില്‍ അധികാരത്തിനെത്തിയതിനു പിന്നാലെ വനിതകള്‍ക്ക്‌ നല്‍കുന്ന പ്രാധാന്യമാണ്‌ ഇപ്പോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വൈറ്റ്‌ഹൗസിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എല്ലാ മേഖലകളിലും സ്‌ത്രീകള്‍ മാത്രമായൊരു ടീം ഇതാദ്യമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

വൈറ്റ്‌ ഹൗസിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ സ്‌ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ടീമിനെ നിയോഗിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌. രാജ്യത്തെ മുന്നോട്ട്‌ നയിക്കാനുള്ള യത്‌നത്തില്‍ മാറ്റ്‌ രാജ്യങ്ങളുമായുള്ള ബന്ധം വിപുലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സുത്യര്‍ഹമായ സേവനം അനുഷ്ടിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡന്‍ പ്രഖ്യാപിച്ചു.

തുടക്കത്തില്‍ തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളില്‍ പിഴവ്‌ ആരോപിച്ച്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ അധികാരക്കൈമാറ്റത്തിന്റെ നടപടികള്‍ വൈകിപ്പിച്ചെങ്കിലും ഒടുവില്‍ പരാജയം സമ്മതിച്ചിരിക്കുകയാണ്‌. തൊട്ടു പിന്നാലെ ബൈഡന്‍ പ്രധാന പോസ്‌റ്റുകളിലേക്കുള്ള നിയമനങ്ങളും പ്രഖ്യാപിച്ചു. കമ്യൂണിക്കഷന്‍ വിഭാഗത്തില്‍ സ്‌ത്രീകളെ മാത്രം നിയമിച്ചതിലൂടെ അമേരിക്ക എന്ന രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന സ്‌ത്രീ-പുരുഷ സമത്വം എന്ന ആശയത്തിലുള്ള പ്രതിബദ്ധതയാണ്‌ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഏഴുപേരെ നിയമിച്ചതില്‍ നാല്‌ പേര്‍ വെളുത്ത വര്‍ഗത്തില്‍നിന്നുള്ളവരല്ല എന്ന പ്രത്യേകയുണ്ട്‌. രാജ്യത്തിന്റെ കാഴ്‌ച്ചപ്പാടിലുണ്ടായ വലിയ മാറ്റം എന്നാണ്‌ ഇതിനെ നിയുക്ത വൈസ്‌ പ്രസിഡന്റ്‌ കമലാ ഹാരിസ്‌ വശേഷിപ്പിച്ചത്‌.

പ്രസ്‌ സെക്രട്ടറിക്ക്‌ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. പ്രധാനപ്പെട്ട സംഭവങ്ങളോടുള്ള പ്രസിഡന്റിന്റെ പ്രതികരണം തയാറാക്കുന്നതും പ്രസ്‌ സെക്രട്ടറി തന്നെയാണ്‌. അതിനാല്‍ നാളെ ബൈഡന്‍ ലോകത്തോട്‌ പറയുന്ന എല്ലാ കാര്യങ്ങളിലും ജെന്‍ സാക്കിയുടെ ഇടപെലുകള്‍ ഉണ്ടായിരിക്കും. അമേരിക്കയെക്കുറിച്ച്‌ ലോക രാജ്യങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന പ്രതിച്ഛായയും പ്രസ്‌ സെക്രട്ടറിയുടെ നടപടികളെ ആശ്രയിച്ചിരിക്കും. പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ്‌ എന്നു തന്നെ പ്രസ്‌ സെക്രട്ടറിയെ വിശേഷിപ്പിക്കാം.

പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയും പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നത്‌ കമ്മ്യൂമിക്കേഷന്‍ വിഭാഗത്തിലുള്ളവരുടെ ജോലിയാണ്‌. പൊതുജനവും ഭരണവും തമ്മിലുള്ള പാലം എന്നു തന്നെ ഈ വിഭാഗത്തെ വിശേഷിപ്പിക്കാം.

ഡൊണാള്‍ഡ്‌ ട്രംപിന്റെ കാലത്ത്‌ അദ്ദേഹം വളരെക്കുറച്ച്‌ പത്രസമ്മേളനങ്ങള്‍ മാത്രമേ നടത്താറുണ്ടായിരുന്നുള്ളു പല പത്ര സമ്മേളനങ്ങളിലും തെറ്റായ വിവരങ്ങളും കള്ളങ്ങളും പ്രചരിപ്പിച്ചു എന്നും ആരോപണം ഉണ്ടായിരുന്നു.

വനിതകള്‍ മാത്രമുള്ള പുതിയ ടീമിന്റെ സഹായത്തോടെ ബൈഡനും കമലയും പുതുയൊരു അധ്യായത്തിന്‌ തുടക്കം കുറിക്കുകയാണ്‌. അതെത്രമാത്രം ഫലവത്താകും എന്ന്‌ അമേരിക്ക മാത്രമല്ല ലോകം മുഴുവനും ഉറ്റു നോക്കുകയാണ്‌.

English summary
JOE biden appoint female media team in white house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X