• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോ ബൈഡന്റെ സാമ്പത്തിക സംഘത്തില്‍ കാശ്മീര്‍ വേരുകളുള്ള ഇന്ത്യന്‍ വംശജയും; ആരാണ് സമീറ ഫാസിലി

വാഷിംഗ്ടണ്‍: കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക ദുരിതത്തില്‍ നിന്ന് കരകയറാന്‍ അമേരിക്കയെ സഹായിക്കുന്നതിന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ജോ ബൈഡന്‍ രൂപീകരിച്ച സാമ്പത്തിക സംഘത്തില്‍ ഇന്ത്യന്‍ വംശജയും. കാശ്മീര്‍ വേരുകളുള്ള സമീറ ഫാസിലിയാണ് ബൈഡന്റെ നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍ ഇടം നേടിയിരിക്കുന്നത്. നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായാണ് സമീറ ഫാസിലിയെ നിയമിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ബൈഡന്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഉല്‍പ്പാദനം, ആഭ്യന്തര മത്സരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ രൂപീകരിച്ചത്. ഇതിന് മുമ്പ് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്‌ലാന്റയുടെ കമ്മ്യൂണിറ്റിയുടെയും സാമ്പത്തിക വികസനത്തിന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചവരികയായിരുന്നു സമീറ ഫാസിലി. നേരത്തെ , വൈറ്റ് ഹൗസിന്റെ ദേശീയ സാമ്പത്തിക കൗണ്‍സിലില്‍ സീനിയര്‍ പോളിസി ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഒബാമയുടെ ഭരണകാലത്ത് എന്‍ഇസിയിലും ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലും സീനിയര്‍ അഡൈ്വസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹര്‍വാര്‍ഡ് കോളേജ്, യേല്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സമീറ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. യേല്‍ ലോ സ്‌കൂളിന്റെ കമ്മ്യൂണിറ്റി, സാമ്പത്തിക വികസന ക്ലിനിക്കില്‍ അധ്യാപികയായിട്ടായിരുന്നു ജോലി ആരംഭിച്ചത്. ന്യൂയോര്‍ക്കിലെ വില്യംസ്വില്ലില്‍ യൂസഫിനും റാഫിക ഫാസിലുവിന്റെയും മകളായാണ് ജനനം. കാശ്മീര്‍ വേരുകളുള്ള സമീറ മൂന്ന് മക്കളുടെ അമ്മയാണ്.

നേരത്തെ കാശ്മീര്‍ വേരുകളുള്ള ആയിഷ ഷായെ ബൈഡന്‍ ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ബൈഡന്‍-കമല ഹാരിസ് ക്യാമ്പയിനുകളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ആയിഷ. തന്റെ ടീമിലേക്കുള്ള ആയിഷയുടെ സാന്നിദ്ധ്യത്തില്‍ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു. പാട്ണര്‍ഷിപ്പ് മാനേജരുടെ പദവിയാണ് ആയിഷയ്ക്ക് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ജനതയോട് സംവദിക്കതുന്നതിന് വേണ്ടിയാണ് ഒരു മികച്ച ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിനെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ ബൈഡന്‍ ലക്ഷ്യമിടുന്നത്. ആയിഷയുടെ നിയമനത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസും സ്വാഗതം ചെയ്തിരുന്നു.

ഇടത് നീക്കത്തിന് തടയിടാന്‍ ലീഗിന്‍റെ കിടിലന്‍ തന്ത്രം; റഹീമെങ്കില്‍ എതിരാളി പികെ ഫിറോസ്

ബിജെപി എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് ഭരണം പിടിച്ചേക്കും, ഹരിയാനയില്‍ അവിശ്വാസ നീക്കം

സംസ്ഥാന ബജറ്റ് 2021: പ്രതീക്ഷിക്കാന്‍ ഒന്നും ബജറ്റിലില്ല, പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണെന്ന് മുല്ലപ്പള്ളി

cmsvideo
  American Senet pass bill to impeach donald trump

  English summary
  Joe Biden appoint Indian descent in National Economic Council; Who is Kashmir-born Sameera Fazili?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X