കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പ്രതിരോധ സെക്രട്ടറിയായി കറുത്ത വംശജന്‍, ഒബാമയുടെ ടീമില്‍ നിന്ന് നിയമനവുമായി ബൈഡന്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്കുള്ള വരവ് ശക്തമാക്കി ജോ ബൈഡന്‍. പുതിയ പ്രതിരോധ സെക്രട്ടറിയെയും അദ്ദേഹം നിയമിച്ചു. മുന്‍ സൈനിക ജനറല്‍ ലോയിഡ് ഓസ്റ്റിനാണ് പ്രതിരോധ സെക്രട്ടറി. പശ്ചിമേഷ്യയിലെ യുഎസ്സ് സൈനിക നീക്കങ്ങളെ ബരാക് ഒബാമയുടെ ഭരണസമയത്ത് നിയന്ത്രിച്ചിരുന്നത് ലോയിഡായിരുന്നു. അതേസമയം യുഎസ്സിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രതിരോധ സെക്രട്ടറിയാണ് ഓസ്റ്റിന്‍. എന്നാല്‍ ലോയ്ഡ് ഓസ്റ്റിന്റെ നിയമനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മറ്റ് പേരുകളാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്.

1

ഒബാമയുടെ മോഡല്‍ ഭരണമാണ് ബൈഡന്‍ കാഴ്ച്ചവെക്കാന്‍ പോകുന്നതെന്ന് ഈ നിയമനങ്ങള്‍ സൂചിപ്പിക്കുന്നു. പല അപ്രതീക്ഷിത നേതാക്കളും ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗമായേക്കും. മിഷേല്‍ ഫ്‌ളോര്‍ണിയായിരുന്നു പ്രതിരോധ സെക്രട്ടറിയാവുമെന്ന് പ്രതീക്ഷിച്ചത്. പ്രതിരോധ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. എന്നാല്‍ അവരെ എന്തുകൊണ്ട് നിയമിച്ചില്ല എന്നത് അദ്ഭുതമാണ്. പ്രതിരോധ സെക്രട്ടറി സ്ഥാനം അവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആ സ്ഥാനം ലഭിക്കുന്ന ആദ്യ വനിതയായി മിഷേല്‍ ഫ്‌ളോര്‍ണി മാറുമായിരുന്നു.

2016ലാണ് ലോയിഡ് ഓസ്റ്റിന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്. യുഎസ് കോണ്‍ഗ്രസ് അദ്ദേഹത്തിന് ചില ഇളവുകളും നല്‍കേണ്ടി വരും. പ്രതിരോധ സെക്രട്ടറിയാവാന്‍ വേണ്ട സര്‍വീസ് അദ്ദേഹത്തിനില്ല. അതിലാണ് ഇളവ് വേണ്ടത്. നാല് വര്‍ഷത്തിനിടെ ഇളവ് ലഭിക്കാന്‍ പോകുന്ന രണ്ടാമത്തെ പെന്റഗണ്‍ ചീഫായിരിക്കും ലോയിഡ് ഓസ്റ്റിന്‍. നേരത്തെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ജെയിംസ് മാറ്റിസിനെ ഇത്തരത്തില്‍ നിയമിച്ചിരുന്നു. മുന്‍ നാവിക ജനറലായിരുന്നു ജെയിംസ് മാറ്റിസ്. അതേസമയം ഓഗസ്റ്റിന്റെ നിയമനം ചില വിവാദങ്ങള്‍ക്കും കാരണമായേക്കാം.

Recommended Video

cmsvideo
US federal court canceled trump's h1b visa policy | Oneindia Malayalam

അദ്ദേഹത്തിന് ആയുധ നിര്‍മാണ കമ്പനികളുമായുള്ള ബന്ധമാണ് ഇതിന് വിവാദത്തിന് കാരണമായേക്കുക. ഒബാമയുടെ കാലത്ത് ബൈഡനും ഓസ്റ്റിനും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നു. ദേശീയ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഓസ്റ്റിന്‍ നിര്‍ദേശങ്ങളും നല്‍കി തുടങ്ങിയിട്ടുണ്ട്. ജനുവരി 20നാണ് ബൈഡന്‍ അധികാരമേല്‍ക്കുക. ഹെല്‍ത്ത് ടീം അംഗങ്ങളെയും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്കെരയെ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വീസസ് സെക്രട്ടറിയായി നിമയിച്ചിരുന്നു. ആന്റണി ഫൗസിയെ മെഡിക്കല്‍ അഡൈ്വസര്‍ ചീഫായും നിയമിച്ചു

English summary
joe biden appoints llyod austin as defense secretary, us will get its first black pentagon chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X