കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ പടരുന്നത്‌ തടയാന്‍ തിരഞ്ഞെടുപ്പ്‌ റാലികള്‍ റദ്ദാക്കി ബൈഡന്‍

Google Oneindia Malayalam News

വാഷിങ്‌ടണ്‍: തിരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ്‌ റാലികളും യാത്രകളും ചെയ്യില്ലെന്ന്‌ പ്രഖ്യാപിച്ച്‌ അമേരിക്കയിലെ ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബൈഡന്‍. കൊറോണ വൈറസ്‌ കൂടുതല്‍ പടരാതിനിരിക്കാനാണ്‌ ബൈഡന്റെ ഈ തീരുമാനം . കഴിഞ്ഞ ആഴ്‌ച്ച മാത്രം 5ലക്ഷത്തിനോടടുത്ത്‌ ആളുകളാണ്‌ അമേരിക്കയില്‍ കോവിഡ്‌ ബാധിതരായത്‌. കോവിഡ്‌ വ്യപനത്തിന്‌ ശേഷം അമേരിക്കയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവും വലിയ രോഗബാധാ നിരക്കാണിത്‌. അമേരിക്കയില്‍ ഒരോ 1.26 സെക്കന്റിലും പുതിയ കോവിഡ്‌ ബാധിതര്‍ ഉണ്ടാവുന്നുവെന്നാണ്‌ കണക്ക്‌ . അമേരിക്കയിലും മറ്റ്‌ രാജ്യങ്ങളും തമ്മിലുള്ള കോവിഡ്‌ ബാധിതരുടെ കണക്കിന്റെ വ്യത്യാസത്തിലാണ്‌ താന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന്‌ ജോ ബൈഡന്‍ വ്യക്തമാക്കി. തനിക്ക്‌ എന്തു ചെയ്യാന്‍ പറ്റുമോ അത്‌ ഇവിടെ നിന്നുകൊണ്ട്‌ തന്നെ തനിക്ക്‌ ചെയ്യാനാവുമന്നും 77 കാരനായ ബൈഡന്‍ വ്യക്തമാക്കി. ലോകത്ത്‌ ഏറ്റവും കോവിഡ്‌ ബാധിതരുള്ളത്‌ അമേരിക്കയിലാണ്‌.

എല്ലാവരും മാസ്‌ക്‌ ധരിക്കണമെന്നും പരമാവതി സാമൂഹ്യ അകലം പാലിക്കാനും ജോ ബൈഡന്‍ ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു. നിങ്ങള്‍ക്കറിയാമല്ലോ അമിതമായ പ്രതീക്ഷ എനിക്കില്ല. പാരമാവധി വോട്ടുകള്‍ നേടാനാണ്‌ ശ്രമിക്കുന്നത്‌. ദൈവത്തിന്റെ അനുഗ്രഹവും ജനങ്ങളുടെ പിന്തുണയുമുണ്ടെങ്കില്‍ തനിക്ക്‌ പെന്‍സിന്‍വനിയയില്‍ വിജയിക്കാനാകുമെന്നും ബൈഡന്‍ പറഞ്ഞു. മിഷിന്‍ഗണ്‍, വിസ്‌കോന്‍സിന്‍, മിനോസ്‌റ്റാ എന്നിവിടങ്ങളില്‍ വിജയ സാധ്യത പങ്കുവെച്ച ബൈഡന്‍ എന്നാല്‍ ഒഹിയോയിലും നോര്‍ത്ത്‌ കരോലീനയിലും കടത്ത പോരാട്ടാമാകുമെന്നും സൂചിപ്പിച്ചു.

biden

അമേരിക്കന്‍ പ്രസിഡന്റും ബൈഡന്റെ എതിരാളിയുമായ ഡൊണാള്‍ഡ്‌ ട്രംപിനെ നിശിതമായ വിമര്‍ശിച്ച ബൈഡന്‍ ഏറ്റവും മോശപ്പെട്ട പ്രസിഡന്റ്‌ എന്നാണ്‌ ട്രംപിനെ വിശേഷിപ്പിച്ചത്‌. കോവിഡ്‌ മഹാമാരിയില്‍ നിന്ന്‌ രാജ്യത്തെ രക്ഷിക്കുന്നതില്‍ നിന്ന്‌ ട്രംപ്‌ പൂര്‍ണമായും പരാജയപ്പെട്ടാതായി ബൈഡന്‍ കുറ്റപ്പെടുത്തി . മാസങ്ങളായി കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന വിദഗ്‌ധരുമായി ബന്ധപ്പെടാന്‍ പോലും പ്രസിഡന്റ്‌ തയാറാവുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. ഈ ആഴ്‌ച്ച മിഷിഗണ്‍ സ്റ്റേറ്റില്‍ കൂടുതല്‍ പ്രചരണ പരിപാടികള്‍ നടത്താനാണ്‌ ബൈഡന്റേയും ഡെമോക്രാറ്റിക്‌ പാര്‍ട്ടികളുടെയും തീരുമാനം .

2016ല്‍ പ്രസിഡന്റ്‌ ഡൊണ്‌ള്‍ഡ്‌ ട്രംപ്‌ ഏറ്റവും കുറഞ്ഞ വോട്ടുകള്‍ക്ക്‌ ജയിച്ച സ്റ്റേറ്റാണ്‌ മിഷിന്‍ഗണ്‍. ഇവിടെ വിജയം നേടാമെന്ന പ്രതീക്ഷയാണ്‌ ഡെമോക്രാറ്റുകള്‍ക്കുള്ളത്‌. നവംബര്‍ മൂന്നിന്‌ നടക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ്‌ ട്രംപിന്റെ മുഖ്യ എതിരാളിയാണ്‌ ജോ ബൈഡന്‍. കോവിഡ്‌ മഹാമാരി തടയുന്നതില്‍ ട്രംപ്‌ ഭരണകൂടത്തിനേറ്റ പരാജയമാണ്‌ തിരഞ്ഞെടുപ്പ്‌ പോരാട്ടത്തില്‍ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം.

English summary
Joe Biden canceled his election rally to avoid corona virus spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X