കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന്റെ കടുംവെട്ട്, ആര്‍എസ്എസ് ബന്ധമുള്ളവരെ ഭരണത്തില്‍ നിന്ന് പുറത്താക്കി, ഞെട്ടിച്ച നീക്കം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അധികാരമേറ്റതിന് പിന്നാലെ ഞെട്ടിച്ച നീക്കവുമായി ജോ ബൈഡന്‍. തന്റെ ഭരണകൂടത്തില്‍ നിന്ന് ആര്‍എസ്എസ്-ബിജെപി ബന്ധമുള്ളവരെ പുറത്താക്കിയിരിക്കുകയാണ് ബൈഡന്‍. അതേസമയം ഇരുപതില്‍ അധികം ഇന്തോ-അമേരിക്ക വംശജരെ തന്റെ ഭരണകൂടത്തില്‍ നിയമിച്ചിട്ടുണ്ട് ബൈഡന്‍. ഇതില്‍ 13 സ്ത്രീകളാണ് ഉള്ളത്. അമേരിക്കന്‍ ജനസംഖ്യയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ത്യന്‍ വംശജരുള്ളത്. അവരെ ഇത്രത്തോളം ശക്തരാക്കുന്നത് വഴി പുതിയൊരു വോട്ടുബാങ്കിനെ കൂടിയാണ് ബൈഡന്‍ ശക്തമാക്കുന്നത്. എന്നാല്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെ ഒഴിവാക്കിയത് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചത് കാരണമാണ്.

Recommended Video

cmsvideo
US President Joe Biden excludes Democrats with RSS-BJP links
1

കഴിഞ്ഞ ദിവസം ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗമായവരില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെ കുറിച്ച് വാര്‍ത്ത വന്നിരുന്നു. ബൈഡന്റെ പ്രചാരണ ടീമിന്റെ ഭാഗമായിരുന്ന സോണല്‍ ഷാ, അമിത് ജാനി എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പ്രത്യക്ഷമായ ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ട്. അമേരിക്കയില്‍ സജീവമായ ഇന്തോ-അമേരിക്കന്‍ സംഘടനകളാണ് ഇവരുടെ ബന്ധം പുറത്തുകൊണ്ടുവന്നത്. ഇവര്‍ സോണാല്‍ ഷായുടെ പിതാവ് ബൈഡന്റ് യൂണിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായിരുന്നു.

സൊനാല്‍ ഷായുടെ പിതാവ് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി-യുഎസ്എ എന്ന സംഘടനയുടെയും ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഏകല്‍ വിദ്യാലയുടെയും സ്ഥാപകനാണ്. ഏകല്‍ വിദ്യാലയക്ക് വേണ്ടി സൊനാല്‍ ഷാ ഫണ്ട് പിരിച്ചിരുന്നു. മതനിരപേക്ഷ സംഘനടകള്‍ ഇവരെ ഭരണ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡെമോക്രാറ്റുകള്‍ ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. കാരണം ഹിന്ദുത്വ പ്രതിച്ഛായയുള്ളവര്‍ തിരഞ്ഞെടുപ്പില്‍ നേരത്തെ തോറ്റിരുന്നു. ഇവര്‍ക്കെതിരെയുള്ള പ്രചാരണം യുഎസ്സില്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

ശ്രീനിവാസ റാവു പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി, തുളസി ഗബാര്‍ഡ് എന്നിവര്‍ പരാജയപ്പെട്ടത് ഹിന്ദുത്വ ആശയങ്ങള്‍ കൊണ്ടാണ്. അതേസമയം ദേവായാനി കോബ്രഗഡെ കേസില്‍ ഇടപെട്ട ഇസ്ര സിയാ, സിഎഎ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്ന സമീറ ഫാസിലി, എന്നിവരെ ബൈഡന്‍ ഉല്‍പ്പെടുത്തി. അമിത് ജാനിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാറ്റി നിര്‍ത്തപ്പെട്ടത്. നേരത്തെ 19 ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ ആര്‍എസ്എസ് ആശയമുള്ളവരെയും അവരുമായി ബന്ധപ്പെടുന്നവരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബൈഡന് കത്തയച്ചിരുന്നു.

English summary
joe biden excludes rss bjp linked individuals from his adminitration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X