കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയവില്ല, കടുപ്പിച്ച്‌ തന്നെ' ; ചൈനയുടെ മനുഷ്യവാകാശ ലംഘനങ്ങളില്‍ ഷി ചിന്‍പിങ്ങിനോട്‌ ആശങ്ക അറിയിച്ച്‌ ബൈഡന്‍

Google Oneindia Malayalam News

വാഷിങ്‌ടണ്‍: ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍. ജനുവരി 20 ന്‌ അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്ങുമായി ബുധനാഴ്‌ച്ച ഫോണില്‍ സംസാരിച്ച ശേഷമാണ്‌ ജോ ബൈഡന്റെ വിമര്‍ശനം. ഹോങ്കോങ്ങിലേയും സിയാന്‍ജിങ്ങിലേയും മനുഷ്യവകാശ പ്രശ്‌നങ്ങളില്‍ ജോ ബൈഡന്‍ ഫോണിലൂടെ ആശങ്ക രേഖപ്പെടുത്തിയായും വൈറ്റ്‌ ഹൗസ്‌ അറിയിച്ചു.

ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ

ഇന്തോ-പസഫിക്‌ മേഖലയിലെ ശക്തിയായി ചൈന ഉയര്‍ത്തിക്കാട്ടുന്നതിലും ഹോങ്കോങ്ങില്‍ ജനാധിപത്യ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുനനതിലും ഉയിഗുര്‍ മുസ്ലീംഗങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ സമീപനത്തിലും ബൈഡന്‍ ചൈനീസ്‌ പ്രസിന്റിനോട്‌ ആശങ്ക അറിയിച്ചു.

joe biden

ചൈനീസ്‌ പുതുവര്‍ഷത്തില്‍ ബൈഡന്‍ ചൈനക്ക്‌ ആശംസകള്‍ നേര്‍ന്നെങ്കെലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നും കടുത്ത രീതിയിലാകും മുന്നോട്ട്‌ പോവുകയെന്ന സൂചനയാണ്‌ ബൈഡന്റെ വാക്കുകളില്‍ പ്രകടമാകുന്നത്‌. ഡോണാള്‍ഡ്‌ ട്രംപിന്റെ ഭരണ കാലത്ത്‌ കഴിഞ്ഞ നാല്വര്‍ഷമായി ചൈന- അമേരിക്ക ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വാണീജ്യ യുദ്ധമുള്‍പ്പെടെ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയതോടെ ലോക സാമ്പത്തികവസ്ഥക്ക്‌ തന്നെ ഭീഷണിയായി മാറിയിരുന്നു.

അമേരിക്കന്‍ ജനതയുടെ സുരക്ഷ, അഭിവൃദ്ധി, ആരോഗ്യം, ജീവിത രീതി എന്നവയ്‌ക്കാണ്‌ മുന്‍ഗണനയെന്ന്‌ ജോ ബൈഡന്‍ വ്യക്തമാക്കി. തുറന്നതും സ്വതന്ത്രവുമായ ഇഅന്തോ പസഫിക്‌ നിലനിര്‍ത്താനാണ്‌ ആഗ്രഹിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ചൈനയുടെ ന്യായ രഹിതമായ സാമ്പത്തിക നടപടികളെയും താ്വാനിലടക്കം നടത്തുന്ന കടന്നുകയറ്റങ്ങശ്രമങ്ങളെും വിമര്‍ശിച്ച്‌ ബൈഡന്‍ കൊവിഡ്‌ കാലാവസ്ഥ വ്യതിയാനം,നിരായുധീകരണം തുടങ്ങിയ വിഷയങ്ങളും ഇരു നേതാക്കളും സംസാരിച്ചതായും വൈറ്റ്‌ ഹൗസ്‌ വിശദീകരിച്ചു.

Recommended Video

cmsvideo
US President Joe Biden excludes Democrats with RSS-BJP links

English summary
ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X