കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡനെതിരെ ലൈംഗിക ആരോപണം... മുന്‍ സ്റ്റാഫംഗം, യുഎസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാ ജോ ബൈഡനെതിരെ ലൈംഗികാരോപണം. മുന്‍ സ്റ്റാഫംഗമാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ യുഎസ് തിരഞ്ഞെടുപ്പിന് ചൂടേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ജനപ്രീതി ബൈഡനാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആരോപണം വന്നിരിക്കുന്നത്. താരാ റീഡ് എന്ന മുന്‍ സ്റ്റാഫംഗമാണ് ആരോപണം ഉന്നയിച്ചത്. 30 വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നും ആരോപിക്കുന്നു. ട്രംപ് നേരത്തെ ബൈഡനെ കുടുക്കാന്‍ ശ്രമിച്ച സംഭവം ഇതുപോലെ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങള്‍ക്ക് അതുകൊണ്ട് വിശ്വാസ്യത കുറവാണ്.

1

ആരോപണങ്ങളെ തള്ളി ബൈഡന്‍ രംഗത്ത് വന്നു. ഇത് ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യമാണ്. അതില്‍ എനിക്ക് സംശയമൊന്നുമില്ല. മറച്ചുവെക്കാനും യാതൊന്നുമില്ലെന്ന് ബൈഡന്‍ പറഞ്ഞു. സെനറ്റ് ആര്‍ക്കൈവ്‌സില്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. റീഡ് പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തട്ടെയെന്നും ബൈഡന്‍ വെല്ലുവിളിച്ചു. കഴിഞ്ഞ മാസം റീഡ് ബൈഡനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബൈഡന്റെ പേര് പറയാതെയായിരുന്നു ലൈംഗിക അതിക്രമത്തിന് താന്‍ ഇരയായെന്ന് അവര്‍ പറഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് താന്‍ പരാതി നല്‍കുന്നതെന്നും റീഡ് പറഞ്ഞു. അതേസമയം ഇവരുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് സൂചന.

നേരത്തെ തിരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപിനെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 25ലധികം സ്ത്രീകള്‍ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ബൈഡന്റെ സ്റ്റാഫ് അസിസ്റ്റന്റായി 1992-93 സമയത്ത് റീഡ് പ്രവര്‍ത്തിച്ചിരുന്നു. ഡെലവെറെ സംസ്ഥാനത്തെ സെനറ്ററായി ഇരിക്കുമ്പോഴാണ് ഇവര്‍ ബൈഡന് കീഴില്‍ ജോലി ചെയ്തിരുന്നത്. 1993ലാണ് ബൈഡന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് റീഡ് പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമാണെന്ന ബൈഡന്റെ ആ പ്രയോഗം ഇപ്പോഴും തന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടെന്ന് റീഡ് പറഞ്ഞു. ബൈഡനെതിരെ താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം ദെലവെരെ സര്‍വകലാശാലയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. എന്നാല്‍ ഇതൊന്നും ആര്‍ക്കും കൈമാറാനാവില്ലെന്നാണ് അവരുടെ നിലപാട്. ലൈംഗികാതിക്രമത്തിന് യാതൊരു തെളിവുമില്ല. അതിന് പുറമേ സാക്ഷികളുമില്ല. എന്നാല്‍ റീഡിന്റെ വാദത്തെ മൂന്ന് പേര്‍ പിന്തുണയ്ക്കുന്നുണ്ട്. റീഡിന്റെ സഹോദരന്‍, മുന്‍ അയല്‍വാസി, മുന്‍ സഹപ്രവര്‍ത്തകന്‍ എന്നിവര്‍ ഇക്കാര്യം കേട്ടിരുന്നുവെന്ന് പറഞ്ഞു. നിരവധി സ്ത്രീകള്‍ ബൈഡനെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബൈഡന്‍ നേരത്തെ സ്ത്രീകള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആളുകള്‍ വിശ്വസിക്കണമെന്ന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ എതിരാളികള്‍ ഉപയോഗിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ തെറ്റില്ല. പക്ഷേ സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.

English summary
joe biden facing molestation allegation he denies it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X