Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ കണ്ടാല്‍ കൈ തരിക്കുന്ന വിരുതനുമുന്നില്‍പെട്ട ഹിലരി ക്ലിന്റന്റെ അവസ്ഥ കാണണോ? ഇതാ വീഡിയോ...

വാഷിംഗ്ടണ്‍: സ്ത്രീകളെ കണ്ടാല്‍ കൈതരിക്കും... കെട്ടിപ്പിടിക്കാനൊരവസരം കിട്ടിയാലോ പിന്നെ വിടുകയേ ഇല്ല. പറഞ്ഞു വരുന്നത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ കാര്യമാണ്. 'കെട്ടിപിടുത്തം' പുള്ളിക്കാരന് ഒരു ഹോബിയാണ്. ഇക്കഴിഞ്ഞ ദിവസം ബൈഡന്റെ കരവലയത്തില്‍ കുടുങ്ങിയത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനാണ്.

കെട്ടിപിടുത്തതിന്റെ തുടക്കത്തില്‍ ഹിലാരി ക്ലിന്റന്‍ ചിരിക്കുന്നുണ്ടെങ്കിലും, സമയം കഴിഞ്ഞിട്ടും ബൈഡന്‍ വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോള്‍ ഇതില്‍ നിന്നും ഹിലാരി കുതറി മാറാന്‍ ശ്രമിക്കുകയായിരുന്നു. എന്നിട്ടും ബൈഡന്‍ ഹില്ലാരിയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകള്‍ വിടാന്‍ തയ്യാറായില്ല.

സ്‌നേഹ പ്രകടനം

സ്‌നേഹ പ്രകടനം

വ്യത്യസ്ത ദിശകളിലേക്ക് നടന്ന് പോകുകയായിരുന്ന ഇരുവരും കണ്ടു മുട്ടിയപ്പോഴായിരുന്നു സ്‌നേഹ പ്രകടനം.

പ്രചരണം

പ്രചരണം

ബൈഡന്‍ കുട്ടിക്കാലം ചെലവഴിച്ചിരുന്ന സ്‌ക്രാന്റനില്‍ പ്രചാരണം നടത്താനെത്തിയതായിരുന്നു
ഇരുവരും.

ആദ്യമല്ല

ആദ്യമല്ല

ഇതാദ്യമായിട്ടല്ല ബൈഡന്‍ സ്ത്രീകളെ
ഇത്തരത്തില്‍ കെട്ടിപിടിച്ച് വാര്‍ത്തകളില്‍ നിറയുന്നത്.

നിരവധി പേര്‍

നിരവധി പേര്‍

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുതുതായി നിയമിതനായ ഡിഫെന്‍സ് സെക്രട്ടറി ആഷ് കാര്‍ട്ടറുടെ ഭാര്യ സ്റ്രീഫന്‍ കാര്‍ട്ടറെ കെട്ടിപിടിച്ച് ബൈഡന്‍ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിന് മുമ്പ് അഭിനേത്രിയായിരുന്ന ഈവ ലോന്‍ഗോറിയയും ഐറിഷ് പ്രസിഡന്റ് മാറി മാക് അലീസും ബൈഡന്റെ കെട്ടിപിടുത്തത്തിന്റെ രുചിയറിഞ്ഞവരാണ്.

സ്‌ക്രാന്റന്‍ എയര്‍പോര്‍ട്ട്

സ്‌ക്രാന്റന്‍ എയര്‍പോര്‍ട്ട്

സ്‌ക്രാന്റന്‍ എയര്‍പോര്‍ട്ടില്‍ ഇവര്‍
പരസ്പരം ഉപചാരപൂര്‍വ്വം സ്വാഗതം ചെയ്തതിനു ശേഷമായിരുന്നു കെട്ടിപിടുത്തം.

കുതറിമാറി

കുതറിമാറി

ആദ്യം ഹിലാരിക്ലിന്റന്‍ ചിരിക്കുന്നുണ്ടെങ്കിലും സമയം കഴിഞ്ഞിട്ടും ബൈഡന്‍ വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോള്‍ കുതറി മാറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

വിടാനുള്ള ഭാവമില്ല

ഹിലാരി ക്ലിന്റന്‍ കുതറിമാറാന്‍ ശ്രമിച്ചിട്ടും അരകെട്ടില്‍ ചുറ്റിപിടിച്ചിരിക്കുന്ന കൈകള്‍ വിടാന്‍ ബൈഡന്‍ തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+