ദീപാവലി ദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് 'സാല് മുബാറക്' ആശംസിച്ച് ജോ ബൈഡന്; ട്വിറ്ററില്‍ പൊങ്കാല
വാഷിങ്ടണ്‍: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം ദീപാവലി ദിനത്തില്‍ ട്വിറ്ററിലൂടെ ഇന്ത്യക്കാര്‍ ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ജോ ബൈഡന്റെ ആശംസ ഇപ്പോള്‍ ട്വിറ്ററില്‍ വിലിയ രിതിയിലുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ജോ ബൈഡന് അയച്ച സന്ദേശത്തില്‍ 'സാല് മുബാറക്' എന്ന പദം ഉപയോഗിച്ചതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. ഈ വാക്കുകള്‍ കാരണം ഇതിനോടകം തന്നെ നിരവധി ഇന്ത്യക്കാരുടെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ് ജോ ബൈഡന്.
വിളക്കുകളുടെ ഉത്സവം ആഘോഷിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും, ജൈനന്മാര്ക്കും,സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ഞാനും സന്തോഷം നിറഞ്ഞ ദീപാവലി ആശംസകള്‍ അറിയിക്കുന്നു. നിങ്ങളുടെ പുതുവര്‍ഷത്തില്‍ പ്രതീക്ഷയും സന്തോഷവും സമൃധിയും നിറയട്ടെ,'സാല് മുബാറക്' എന്നായിരുന്നു ജോ ബൈഡന്റെ ട്വീറ്റ് .
മിസ്റ്റര്‍ ബൈഡന് എന്താണ് സാല് മുബാറക്? ദീപാവലിക്ക് ഇതിന് അര്‍ഥമില്ല,ബന്ധവുമില്ല, ദിപാവലി ആശംസിക്കാന്‍ നിങ്ങള്‍ക്കറിയില്ലെങ്കില്‍ ട്രംപിനോട് ചോദിക്കുക. അദ്ദേഹം പറഞ്ഞു തരും എന്നായിരുന്നു വിമര്‍ശനം.
'സാല് മുബാറക' ഒരു മുസ്ലീം അഭിവാദ്യം ആണെന്നും , ദാപാവലിയെ അഭിവാദ്യം ചെയ്യുന്നതല്ലെന്നും ചൂണ്ടിക്കാട്ടി ബൈഡനെതിരെ നിരവധിപേര്‍ രംഗത്തെത്തി.
എന്നാല്‍ ശരിക്കും തെറ്റിയത് ജോ ബൈഡനല്ല വിമര്‍ശകര്‍ക്കാണ്. സാല് മുബാറക് എന്ന പദത്തിന് ഏതെങ്കിലും ഇസ്ലാമിക ഉത്സവത്തോട് യോതൊരു ബന്ധവും ഇല്ല. ഗുജറാത്തി ദീപാവലി കഴിഞ്ഞ ദിവസം ഗുജറാത്തി പുതുവത്സരത്തെ ആഘോഷത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് സാാല് മുബാറക്.പാഴ്സികള്‍,ഹിന്ദുക്കള്‍,ജൈനന്മാര്, സിഖുകാര്‍ എന്നിവരുള്‍പ്പെടെ എല്ലാവരും ഈ ദിവസം ആഘോഷിക്കാറുണ്ട്.
2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാല് മുബാറക് ആശംസിട്ടുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. എന്തായാലും ബൈഡന്റെ ആശംസ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 'സാല് മുബാറക്' ട്വീറ്റില്‍ ഗുജറാത്തില്‍ നിന്നുള്ള പലരും ട്വിറ്ററിലൂടെ അഭിമാനം പ്രകടിപ്പിച്ചു. 'സാല്' എന്നാല്‍ വര്‍ഷം എന്നാണ് അര്‍ഥം . 'മുബാറക്' എന്നപദത്തിന് അറബിയില്‍ ആശംസകള്‍ എന്നാണ് അര്‍ഥം വരുന്നത്.