അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധിമാകമേല്ക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ( ഇന്ത്യന്‍ സമയം 10.30) സത്യപ്രതിജ്ഞ ചെയ്യുക. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന പ്രസിഡന്റാണ് ജോ ബൈഡന്. വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിത കൂടിയാണ് കമല ഹാരിസ്. യുസ് വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല ഹാരിസ്.

മുന്‍ കാലങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇത്തവണ വെറും 1000 പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുക. ആക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, അധികാര കൈമാറ്റത്തിന് ഡൊണാള്‍ഡ് ട്രംപ് എത്തില്ലെന്നതും ഈ വര്‍ഷത്തെ ഒരു പ്രത്യേകതയാണ്. ട്രംപ് ഇന്ന് രാവിലെയോടെ വൈറ്റ് ഹൗസ് വിട്ടെന്നാണ് സൂചന. മുന്‍ കാലങ്ങളില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചടങ്ങിന് എത്താറുണ്ടായിരുന്നു. ഭരണത്തുടര്‍ച്ച ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശനായ ട്രംപ് ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്ക് പോയെന്നാണ് വിവരം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications