കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധിമാകമേല്‍ക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ( ഇന്ത്യന്‍ സമയം 10.30) സത്യപ്രതിജ്ഞ ചെയ്യുക. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന പ്രസിഡന്റാണ് ജോ ബൈഡന്‍. വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിത കൂടിയാണ് കമല ഹാരിസ്. യുസ് വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല ഹാരിസ്.

us

മുന്‍ കാലങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇത്തവണ വെറും 1000 പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുക. ആക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കംപി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കം

അതേസമയം, അധികാര കൈമാറ്റത്തിന് ഡൊണാള്‍ഡ് ട്രംപ് എത്തില്ലെന്നതും ഈ വര്‍ഷത്തെ ഒരു പ്രത്യേകതയാണ്. ട്രംപ് ഇന്ന് രാവിലെയോടെ വൈറ്റ് ഹൗസ് വിട്ടെന്നാണ് സൂചന. മുന്‍ കാലങ്ങളില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചടങ്ങിന് എത്താറുണ്ടായിരുന്നു. ഭരണത്തുടര്‍ച്ച ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശനായ ട്രംപ് ഫ്‌ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്ക് പോയെന്നാണ് വിവരം.

കോണ്‍ഗ്രസിനെ വിറപ്പിച്ച് യൂത്ത് ലീഗിന്റെ നീക്കം; 31 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, ലീഗിന്റെ പിന്തുണകോണ്‍ഗ്രസിനെ വിറപ്പിച്ച് യൂത്ത് ലീഗിന്റെ നീക്കം; 31 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, ലീഗിന്റെ പിന്തുണ

ധർമ്മടത്ത് പിണറായി വിജയനെ നേരിടാൻ മമ്പറം ദിവാകരൻ തന്നെയോ? നിലപാട് വ്യക്തമാക്കി മമ്പറം ദിവാകരൻധർമ്മടത്ത് പിണറായി വിജയനെ നേരിടാൻ മമ്പറം ദിവാകരൻ തന്നെയോ? നിലപാട് വ്യക്തമാക്കി മമ്പറം ദിവാകരൻ

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാംജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാം

ചെന്നിത്തലയുടെ കേരള യാത്രയില്‍ എംകെ മുനീറിനെ തഴഞ്ഞു, പ്രതിഷേധവുമായി യൂത്ത് ലീഗ്ചെന്നിത്തലയുടെ കേരള യാത്രയില്‍ എംകെ മുനീറിനെ തഴഞ്ഞു, പ്രതിഷേധവുമായി യൂത്ത് ലീഗ്

Recommended Video

cmsvideo
Joe Biden appoints Kashmir-origin Sameera Fazili to National Economic Council

English summary
Joe Biden-Harris Inauguration Day 2021: Joe Biden and Kamala Harris will be sworn in today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X